0%

Chapter Title : ആത്മബന്ധം [Neethu]

Author : Neethu Read All Parts 1.1K

ഞങ്ങൾക്ക് ലഭിച്ചു .ഉപ്പയുടെ സ്നേഹം അനുഭവിച്ചു ഞാനും ഷംസിയും ,ഭർത്താവുണ്ടെങ്കിലും വിധവയുടെ ജീവിതമായിരുന്നു ഉമ്മച്ചിക്കു .അവിടെ എത്തി സാധാരണ ജീവിതം തുടങ്ങിയപ്പോൾ ഉമ്മച്ചിക്ക് ഭർത്താവിനെയും ഞങ്ങൾക്ക് ഉപ്പയെയും തിരികെ ലഭിച്ചു .എന്നും തിരക്കും യാത്രയും ബിസിനസ്സും ആയി നടന്നിരുന്ന ഉപ്പയിൽ നിന്നും സ്നേഹിക്കാൻ മാത്രമറിയുന്ന തിരക്കുകൾ ഇല്ലാത്ത ടെൻഷൻ ഇല്ലാത്ത സന്തോഷവാനായ ഉപ്പയെ ഞങ്ങൾക്ക് ലഭിച്ചു .ഞങ്ങളുടെ ഏതാഗ്രഹവും സാധിപ്പിച്ചു തരുമായിരുന്നു ഉപ്പച്ചി .വിലകൂടിയ വസ്ത്രങ്ങളേക്കാൾ ആഭരങ്ങളെക്കാൾ ഞങ്ങൾക്ക് ഇഷ്ടമായത് ഉപ്പച്ചി വാങ്ങിത്തന്നിരുന്ന വസ്ത്രങ്ങളും ഭക്ഷണവും ആയിരുന്നു .നാട്ടിലെ വലിയ വീട്ടിൽ പണക്കാരന്റെ മക്കളായി ജീവിക്കുമ്പോൾ കിട്ടാതിരുന്ന പലതും ഞങ്ങൾക്ക് ലഭിച്ചു .ഉപ്പയുടെ സാമീപ്യം കരുതൽ സ്നേഹം എല്ലാം .ആരും ഞങ്ങളെ തിരിച്ചറിയരുതെന്ന് ഉപ്പച്ചി ആഗ്രഹിച്ചിരുന്നു എന്റെ പേരും ഷംസിയുടെ പേരും ഉപ്പച്ചി മാറ്റി .ആസിയ എന്ന പേര് എനിക്ക് വല്ലാതെ ഇഷ്ടമായിരുന്നു ഞാൻ തന്നെ എന്റെ പേര് ഷാദിയയിൽ നിന്നും ആസിയ ആക്കി മാറ്റി ഷംസിയും അവളുടെ പേര് മാറ്റി അവളിപ്പോൾ സൈറ ആണ് .ഞങ്ങൾക്ക് സുഖമായി ജീവിക്കാനുള്ള വരുമാനം ഉപ്പാക്ക് ലഭിച്ചിരുന്നു .അന്നന്ന് ലഭിച്ചിരുന്ന വരുമാനത്തിൽ നിന്നും ഞങ്ങൾക്ക് ഇഷ്ടമുള്ള ആഹാരം പാകം ചെയ്തു ഞങ്ങൾ സുഖമായി ജീവിച്ചു പോന്നു .സന്തോഷത്തിന്റെ നാളുകൾ ..ഞാൻ +2 ചെയുന്ന സമയത്താണ് ഉപ്പച്ചിക്ക് അപകടം സംഭവിച്ചത് .പാറ പൊട്ടിക്കാൻ മരുന്ന് വച്ച് തീ കൊളുത്തി മാറിനിൽക്കായിരുന്നു പൊട്ടാതെ വന്നപ്പോൾ തീ അണഞ്ഞെന്നു കരുതി അടുത്തേക്ക് ചെന്നത് .അപ്രതീക്ഷിതമായി പാറ പൊട്ടി ചിന്നിച്ചിതറിയ പാറ കഷണങ്ങളിൽ ഒരെണ്ണം ഉപ്പച്ചിയുടെ തലയിലാണ് കൊണ്ടത് .അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചു .കുറെ

💬 Comments

View all comments