0%

Chapter Title : ആത്മബന്ധം [Neethu]

Author : Neethu Read All Parts 1.1K

നാളുകൾ ചികിത്സ നടത്തി .തലയിൽ രക്തം കട്ടപിടിച്ചിരികയാണ് നേരെ നില്ക്കാൻ ഉപ്പച്ചിക് കഴിയില്ല ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെട്ട് വീഴാൻ പോകും .മരുന്നിന്റെ സഹായത്താലാണ് ഇപ്പോൾ ജീവിക്കുന്നത് .തലയിലെ ക്ളോട്ട് അലിയിച്ചു കളയാൻ ഉള്ള മരുന്നുകൾ കഴിക്കുന്നുണ്ട് പൂർണമായും ഇപ്പോളും മാറിയിട്ടില്ല .ഉപ്പച്ചിയുടെ അപകടം ഞങ്ങളെ വല്ലാതെ തളർത്തി ശാരീരികമായി ഉള്ളതിനേക്കാളും ഉപ്പയെ തളർത്തിയത് മനസികമായാണ് .കയ്യിലുള്ള കാശുമുഴുവൻ നഷ്ടമായിട്ടും ഉള്ളതെല്ലാം പോയിട്ടും തളരാതിരുന്ന ഉപ്പച്ചി മുഴുവനായും തളർന്നു .മനസ്സിന് അല്പം പോലും ബലമില്ലാത്ത അവസ്ഥ .ഞങ്ങളുടെ കഷ്ടതയോർത്താണ് ഉപ്പ വിഷമിക്കുന്നത് .ഉപ്പയുടെ ചികിത്സക്കും കുടുംബത്തിന്റെ ആവശ്യങ്ങൾക്കുമായി പണം ഒരുപാടു വേണമായിരുന്നു .പരിചയക്കാർ ആരോടെങ്കിലും ചോദിക്കാമെന്ന് ഞങ്ങൾ പലതവണ ഉപ്പച്ചിയോട് പറഞ്ഞതാണ് .സമ്മതിച്ചില്ല അവസാനം ഉമ്മച്ചിക്ക് ജോലിക്ക് പോവേണ്ടി വന്നു .പണിയെടുത്തു ശീലമില്ലാത്ത ഉമ്മച്ചി ഉപ്പ പോയിരുന്ന പാറമടയിൽ ജോലിക്കു പോയി പാറമടയുടെ മുതലാളി നല്ല മനുഷ്യൻ ആയിരുന്നു .അദ്ദേഹമാണ് ചികിത്സയുടെ വലിയ പങ്കും വഹിച്ചത് ഒരുപാടു നാളുകൾ ഉപ്പച്ചി ആശുപത്രിയിൽ കിടന്നു തലക്കേറ്റ മുറിവ് കൂടാതെ കയ്യിലും കാലിലും ചതവുകളും പൊട്ടലും ഉണ്ടായിരുന്നു .എല്ലാം മാറിവരാൻ സമയമെടുത്തു .ആ നാളുകളിൽ പാറ മടയിലെ മുതലാളി ആണ് ചിലവുകൾ നടത്തിയിരുന്നത് .ഉപ്പച്ചി വീട്ടിലേക്കു വന്നതിനുശേഷമാണ് ഉമ്മ ജോലിക്കു പോകാൻ തുടങ്ങിയത് ഞാൻ +2 മുഴുവനാക്കിയില്ല പഠിത്തം നിർത്തി .ഉപ്പയുടെ കാര്യങ്ങൾ നോക്കാൻ എപ്പോഴും ഒരാൾ കൂടെ വേണം ഉമ്മ ജോലിക്കും ഷംസി പഠിക്കാനും പോകും ഞാൻ വീട്ടുകാര്യങ്ങൾ നോക്കി .അതിരാവിലെ ഉമ്മാക്ക് ജോലിക്കു പോണം ഉച്ചയോടെ കഴിയും അതുകൊണ്ടൊന്നും തികയാതെ വന്നപ്പോൾ ഉച്ചകഴിഞ്ഞുള്ള സമയത്തും ഉമ്മ മറ്റു ജോലികൾ

💬 Comments

View all comments