0%

Chapter Title : ആത്മബന്ധം [Neethu]

Author : Neethu Read All Parts 1.1K

ചെയ്യാൻ തുടങ്ങി .പപ്പടം നിർമിക്കുന്ന ഒരു സ്ഥലമുണ്ട് അവിടെ പപ്പട പണിയും ചെയ്തു .വലിയൊരു തുക വേണം ഉപ്പച്ചിയുടെ മരുന്നിന് .എല്ലാം ഉമ്മച്ചിക്കു കിട്ടുന്ന കൂലിയിൽ നിന്നും വേണം . ഇക്ക ഫോൺ അടിക്കുന്നു

ഏതോ മായികലോകത്തായിരുന്നു ഞാൻ കേട്ടതൊന്നും സത്യമാകല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു .എന്റെ ഫോൺ അടിച്ചത് പോലും ഞാൻ കേട്ടില്ല അവളുടെ വാക്കുകൾ മാത്രമായിരുന്നു മനസ്സ് നിറയെ .രാജാവിനെ പോലെ ജീവിച്ചിരുന്ന എന്റെ ഇക്ക ഇന്ന് മരുന്ന് വാങ്ങാൻ ഗതിയില്ലാതെ ..മറ്റുള്ളവരെ ആശ്രയിച്ചു നിവർന്നുനിൽക്കാൻ പോലും ശേഷിയില്ലാതെ .ചിന്തിക്കാൻ പോലും എനിക്കായില്ല .ആ കിടപ്പു കാണാനുള്ള ശക്തി എനിക്കുണ്ടോ എന്ന് പോലും സംശയമായിരുന്നു .മോളെ വഴിയിൽ ഇറക്കി തിരികെ പൊനല്ലോ എന്ന് പോലും ഞാൻ ചിന്തിച്ചു .മോൾ പറഞ്ഞപ്പോളാണ് ഞാൻ ഫോണിന്റെ കാര്യം ശ്രദ്ധിച്ചത് നോക്കിയപ്പോൾ ഇത്താത്തയാണ്

ഹലോ ഇത്താത്ത

നീ എവിടെയാണ് ഫാസി

ഞാൻ വരാൻ താമസിക്കും താത്ത

ഡാ നീ എവിടെ

താത്ത ഞാൻ വണ്ടി ഓടിക്കയാണ് പിന്നെ വിളികാം

ചോറുണ്ണാൻ വരില്ലേ നീ

ഇല്ല താത്ത ഞാൻ വൈകും

എങ്ങോട്ടാ പോണേ

അതൊക്കെ വന്നിട്ട് പറയാം

നീ എന്തേലും ചെയ്യ്

ഇത്താത്ത ദേഷ്യപ്പെട്ടു ഫോൺ വച്ചു .സമയത്തിന്റെ കാര്യം അപ്പോഴാണ് ഞാൻ ഓർത്തത് മോൾക്ക് വിശക്കുന്നുണ്ടോ എന്തെങ്കിലും കഴിച്ചതാകുമോ ഒന്നും ഞാൻ ചോതിച്ചിരുന്നില്ല ..

മോളെ വിശക്കുന്നില്ലേ

ഇല്ല ഇക്ക

അതൊന്നും പറഞ്ഞ പറ്റില്ല എന്തേലും കഴിക്കാം

എനിക്കൊന്നും വേണ്ട ഇക്ക

ഞാൻ അത് കേട്ടതായേ ഭാവിച്ചില്ല .അല്പം ദൂരം കൂടി മുന്നോട്ടു പോയപ്പോൾ അത്യാവശ്യം വലിയൊരു ഹോട്ടൽ

💬 Comments

View all comments