0%

Chapter Title : ആത്മബന്ധം [Neethu]

Author : Neethu Read All Parts 1.1K

കണ്ടു അങ്ങോട്ട് വണ്ടി കയറ്റാൻ തുടങ്ങിയതും മോൾ എന്നെ തടഞ്ഞു

ഇവിടെ വേണ്ട

അതെന്തേ ഇഷ്ടായില്ല എന്ന നമുക്ക് വേറെ നല്ലതു നോക്കാം

അതല്ല ഇക്ക നമുക്ക് ചെറിയ ഏതെങ്കിലും ഹോട്ടൽ നോക്കാം

അതെന്താ മോളെ

ഞാൻ മാത്രം വിലകൂടിയ ഭക്ഷണം കഴിക്കുന്നത് ശരിയല്ല ,അവർക്കാർക്കും കൊടുക്കാതെ ഞാൻ മാത്രം കഴിക്കുന്നത് എനിക്ക് ഓർക്കാൻ കൂടി കഴിയില്ല .എനിക്കിറങ്ങില്ല ഇക്ക .ഒരു നേരത്തെ ആഹാരത്തിന് ഇത്രയും അതികം കാശ് ചിലവാക്കുന്നത് എന്തിനാണ് ഇക്ക .സമൂഹത്തിൽ കാശില്ലാതെ ദുരിതം അനുഭവിക്കുന്ന ഒരുപാടു ജീവിതങ്ങൾ ഉണ്ട് .ഒരു നേരത്തെ ആഹാരത്തിനു വേണ്ടി വസ്ത്രത്തിനു വേണ്ടി .മരുന്നിനു വേണ്ടി .വിദ്യാഭ്യാസത്തിനു വേണ്ടി .പലരും അതൊന്നും ഓർക്കാറില്ല ഓർക്കാൻ പലർക്കും ഇഷ്ടവുമല്ല .വിലകൂടിയ ആഹാരങ്ങൾ എനിക്കിപ്പോൾ ഇഷ്ടമല്ല ഇക്ക .ഒരുനേരത്തെ വിശപ്പടക്കുക ജീവൻ നിലനിർത്തുക അതിനുള്ള ഭക്ഷണം മാത്രമേ ഞാൻ കഴിക്കാറുള്ളു .മറ്റുള്ളവരെ സഹായിക്കാൻ എനിക്കിപ്പോൾ കഴിയില്ല .വൃത്തിയുള്ള ഭക്ഷണം കഴിയുന്നതും കഴിക്കണം എന്ന് മാത്രമേ ഞാൻ ആഗ്രഹിക്കാറുള്ളു .എന്റെ വാപ്പച്ചിയുടെ അസുഖം പൂർണമായും മാറണം .കിട്ടാവുന്നതിൽ ഏറ്റവും നല്ല ചികിത്സ കൊടുക്കണം .ആഗ്രഹങ്ങൾ ആണ് ഇക്ക ..മറ്റൊന്നിനോടും ആഗ്രഹമില്ല വിലകൂടിയ ഭക്ഷണം വസ്ത്രം ആഭരണം അങ്ങനെ ഒന്നിനോടും

സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു പോയി ,ഇക്കയുടെ ഏറ്റവും വലിയ സമ്പാദ്യം ഈ മോളാണ് എന്ന് എനിക്ക് തോന്നി .ഒരു വനിത ഹോട്ടലിൽ ഞാൻ കാറൊതുക്കി ഞങ്ങൾ അകത്തു പ്രവേശിച്ചു ഉച്ച സമയം ആയതു കൊണ്ട് ചോറുണ്ണാം എന്ന് പറഞ്ഞു അവൾ .കൂടുതലായി ഒന്നും അവൾ എടുത്തില്ല മീൻ വറുത്തതും ചിക്കൻ കറിയും

💬 Comments

View all comments