Chapter Title : ആത്മബന്ധം [Neethu]
ബീഫും എല്ലാം ഉണ്ടായിരുന്നു ഒന്നും അവൾ എടുത്തില്ല സാമ്പാറും അച്ചാറും കൂട്ടി അവൾ കഴിച്ചു .എനിക്ക് ഭക്ഷണം ഇറങ്ങിയില്ല ചോറിനേക്കാൾ കൂടുതൽ കറികളായിരുന്നു ഒരിക്കൽ ഇവൾ കഴിച്ചിരുന്നത് ആടും പോത്തും കോഴിയും ഇല്ലാത്ത ഒരുദിവസം പോലും ആ വീട്ടിൽ ഇല്ലായിരുന്നു .ജീവിതത്തിൽ കഴിക്കാത്ത കാണാത്ത പല ഭക്ഷണവും ആദ്യമായി കാണുന്നതും കഴിക്കുന്നതും ഇക്കയുടെ കൂടെ കൂടിയതിനു ശേഷമാണ് .ആ ഇക്കയുടെ പുന്നാര മോളാണ് വെറും അച്ചാർ മാത്രം കൂട്ടി ചോറുണ്ണുന്നത് .സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച .മോളുടെ നല്ല കാലം രാജകുമാരിയെ പോലെ ജീവിച്ചിരുന്ന കാലം മാത്രം ഓര്മയിലുള്ള എനിക്ക് ചങ്കു പിടയുന്ന കാഴ്ച തന്നെയാണ് ഇത് .ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചു ശീലിച്ച ഇവൾക്ക് എങ്ങനെ മാറാൻ കഴിഞ്ഞു .വിധി അല്ലാതെന്തു പറയാൻ .അല്ലെങ്കിൽ ഇന്ന് എങ്ങനെ കഴിയേണ്ട ആളാണ് .ഓരോന്നോർത്തു ഞാൻ എന്തെക്കെയോ കഴിച്ചെന്ന് വരുത്തി .ഭക്ഷണത്തിന്റെ വലിയൊരു ഭാഗം എന്റെ പാത്രത്തിൽ ബാക്കിയായിരുന്നു .മെല്ലെ ഞാൻ എഴുനേൽക്കാൻ തുടങ്ങി ...
ഇക്ക മുഴുവനും കഴിക്കു
വേണ്ട മോളെ എനിക്ക് വിശപ്പില്ല
പ്ളീസ് ഇക്ക ഭക്ഷണം കളയരുത് ..ഒരുപക്ഷെ ഇക്കാക്ക് ഇതിന്റെ വില അറിയാത്തതു കൊണ്ടാകും ഞാൻ ശരിക്കും അറിഞ്ഞതാണ് ഇക്ക .ഇല്ലാതെ വരുമ്പോൾ നമുക്ക് മനസ്സിലാകും .ചെറുപ്പത്തിൽ ഒരുപാടു ഭക്ഷണം ഞങ്ങളുടെ വീട്ടിൽ പാഴാക്കി കളഞ്ഞിരുന്നു .ഞാനും പലപ്പോഴും വേണ്ട എന്ന് പറഞ്ഞു ഒരുപാടു ഭക്ഷണം പാഴാക്കി കളഞ്ഞിട്ടുണ്ട് അന്നത്തിന്റെ വില അറിയില്ലായിരുന്നു .പലപ്പോഴും അതോർത്തു ഞാൻ വിഷമിച്ചിട്ടുണ്ട് പൊറുക്കാൻ കഴിയാത്ത വലിയ തെറ്റായിരുന്നു അത് എന്ന് ഇപ്പോൾ ഞാൻ
💬 Comments
View all comments