0%

Chapter Title : ആത്മബന്ധം [Neethu]

Author : Neethu Read All Parts 1.1K

മനസ്സിലാകുന്നു അതിന്റെ ശിക്ഷ ആയിരിക്കും പലപ്പോഴും ഞങ്ങൾ പട്ടിണി കിടന്നിട്ടുണ്ട് .പ്ളീസ് ഇക്ക അത് കഴിക്കു

അവൾ പറഞ്ഞത് ശരിയാണെന്നു എനിക്ക് മനസ്സിലായി ഒരിക്കൽ പട്ടിണികിടന്നിരുന്ന കാലം എനിക്കും ഉണ്ടായിരുന്നു .3 പെങ്ങന്മാരും ഉമ്മയും ഞാനും ഒരുനേരത്തെ ആഹാരം പലപ്പോഴും കഴിക്കാനില്ലാതെ കഴിഞ്ഞിരുന്ന കാലം .ഇന്ന് കാശുണ്ട് ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടു വലിയ വീടായി കാറായി ബാങ്കിൽ ബാലൻസായി .പഴയ ജീവിതവും കാലവും മറന്നു .എത്ര ഭക്ഷണമാണ് ഞാനും കളഞ്ഞിട്ടുള്ളത് ഒരിക്കൽ അതിന്റെ വില ഞാനും അറിഞ്ഞതാണ് എന്നിട്ടും തെറ്റാവർത്തിക്കുന്നു .എത്ര വലിയവളാണ് മോൾ വലിയവീട്ടിൽ ജനിച്ചത് കൊണ്ട് വലിയവൻ ആകുന്നില്ല .മനസ്സിന്റെ നന്മ കൊണ്ടാണ് ഒരാൾ വലിയവൻ ആകുന്നത് .ഇവൾ ഇപ്പോഴും കോടിശ്വരി ആണ് .അവളോടുള്ള എന്റെ ബഹുമാനം പതിന്മടങ്ങു വർധിച്ചു .ഒരുമിച്ചിരിക്കാൻ പോലും യോഗ്യത ഇല്ലെന്നു എനിക്ക് തോന്നി .വിശപ്പില്ലാഞ്ഞിട്ടും മുഴുവൻ ഭക്ഷണവും ഞാൻ കഴിച്ചു .മുഴുവൻ കഴിച്ചു ഞാൻ അവളെ നോക്കി .സ്നേഹത്തോടെയുള്ള ഒരു പുഞ്ചിരി അവളിൽ വിരിഞ്ഞു . ഭക്ഷണം കഴിച്ചു ഞങ്ങൾ വീണ്ടും യാത്ര ആരംഭിച്ചു എത്രയും പെട്ടന്ന് ഇക്കയെ കാണാൻ എന്റെ മനസ്സ് തുടിക്കയായിരുന്നു .ആ കാഴ്ച കാണാനുള്ള മനോബലം എനിക്കുണ്ടോ എന്ന് പോലും അറിയില്ല എന്നാലും ഇക്കയെ കാണുക എന്നത് മാത്രമായിരുന്നു എന്റെ മനസ്സ് നിറയെ .

ഇക്ക എന്താ ഇതുവരെ കല്യാണം കഴിക്കാതിരുന്നത്

ഞങ്ങൾക്കിടയിലെ മൗനം ഇല്ലാതാക്കി അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി

സമയവും സന്ദർഭവും ഒത്തുവന്നില്ല മോളെ

ഹമ്

കടങ്ങൾ ഒരുപാടുണ്ടായിരുന്നു ,ഉമ്മയുടെ ചികിത്സ പെങ്ങന്മാരുടെ പ്രസവം അങ്ങനെ പ്രശ്നങ്ങൾ ഒരുപാടായിരുന്നു എല്ലാം തീർത്തു

💬 Comments

View all comments