Chapter Title : ആത്മബന്ധം [Neethu]
നല്ല സ്വഭാവവും പിന്നെ പേടിക്കാതെ ജോലി ചെയ്യാം എന്ന കാരണത്താലും ഞാൻ അവിടെ നിന്നു .സൂപ്പർ മാർകെറ്റിൽ കിട്ടിയിരുന്നതിലും ശമ്പളവും ഉണ്ട് .ഉപ്പച്ചി പറയാറുണ്ട് എവിടെപ്പോയാലും ഞങ്ങളുടെ കാര്യങ്ങൾ ഒന്നും ആരോടും പറയരുതെന്ന് .ഇത്ത അധികമൊന്നും ചോദിച്ചിട്ടില്ല ഞാനും അതികം സംസാരിക്കാറുമില്ല സംസാരിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല പേടിയാണ് അറിയാതെ എങ്കിലും ഉപ്പച്ചിയെ കുറിച്ച് പറഞ്ഞു വല്ലവരും തിരിച്ചറിഞ്ഞാൽ .ഉപ്പാക്ക് എന്തോ അതൊട്ടും ഇഷ്ടമല്ല മറ്റാരും ഞങ്ങളെ തിരിച്ചറിയുന്നത് പഴയ പരിചയക്കാരെ കാണുന്നത് ഒന്നും .മറ്റുള്ളവരുടെ സഹതാപം ഇഷ്ടമല്ലാഞ്ഞിട്ടാവും ഒരുകണക്കിന് അതാണ് നല്ലതെന്നു എനിക്കും തോന്നിയിട്ടുണ്ട് .
ഇപ്പൊ വീട്ടിൽ ആരാ ഉള്ളത്
ഷംസി ഉണ്ട് അവൾ +2 കഴിഞ്ഞു
പിന്നെ പഠിക്കാൻ പോയില്ലേ
പഠിക്കാൻ അവൾക്കു വലിയ താല്പര്യമില്ല പണ്ടേ മടിച്ചിയാണ് .ഇഷ്ടമില്ലെങ്കിൽ പോകേണ്ടെന് ഞങ്ങളും പറഞ്ഞു .വീട്ടിൽ ഒരാളാകുമല്ലോ ഉപ്പച്ചിയോട് ഏറ്റവും അടുപ്പം അവൾക്കാണ് ഏതു സമയവും അവൾ ഉപ്പച്ചിക്കൊപ്പം ഉണ്ടാകും .അവളുടെ സാമീപ്യം ഉപ്പക്കും വല്ലാത്തൊരാശ്വാസമാണ് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരാളുണ്ടാവുന്നതു നല്ലതല്ലേ
മുഴുവൻ സമയവും കിടപ്പാണോ ഇക്ക
ആദ്യം അങ്ങാനായിരുന്നു ഇപ്പോൾ കുറെ മാറി എഴുന്നേറ്റിരിക്കും പിടിച്ചു നടക്കും ഒരു സർജറി കൊണ്ട് എല്ലാം ശരിയാക്കാം പക്ഷെ വലിയൊരു തുക ചെലവാക്കണം അത്രയും പണം ഇപ്പോൾ കയ്യിലില്ല .ഉമ്മയുടെ വരുമാനം കൊണ്ടാണ് വീട്ടുചിലവ് നടക്കുന്നത് എന്റെ ശമ്പളം ഞങ്ങൾ എടുക്കാറില്ല അത് കൂട്ടിവച് ഉപ്പച്ചിക്ക് സർജറി ചെയ്യണം .എന്ന് നടക്കുമെന്ന് ഒരെത്തും പിടിയുമില്ല
പിന്നെന്താ ഈ ജോലി വേണ്ടാന്ന് വച്ചത്
ഇക്ക എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകും എന്ന ഞാൻ കരുതിയത് .ഉപ്പച്ചിയെ കുറിച്ച് പറയേണ്ടി വരും
💬 Comments
View all comments