Chapter Title : ആത്മബന്ധം [Neethu]
ഇക്ക അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന് എനിക്കറിയില്ലായിരുന്നു .ഒരു പക്ഷെ മറ്റുള്ളവരെ പോലെ ഇക്കയും അവഗണിച്ചിരുന്നെങ്കിൽ എനിക്കതു സഹിക്കാൻ കഴിയില്ലായിരുന്നു .ഉപ്പച്ചി പറയാറുള്ള ഒരേഒരു കാര്യം ഇക്കയെ കുറിച്ചാണ് .ആരൊക്കെ അവഗണിച്ചാലും ഫാസി ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് ഉപ്പച്ചി എപ്പോഴും പറയും .ഉപ്പച്ചിയോടു കള്ളം പറയാൻ എനിക്കാവില്ല ഇക്ക എങ്ങാനും വേറെ രീതിയിൽ പെരുമാറിയിരുന്നെങ്കിൽ ഉപ്പച്ചി തകർന്നുപോകും .പറയാതിരിക്കാൻ എനിക്കാവില്ല ഇതുവരെ ഞാൻ ഉപ്പച്ചിയോടു നുണ പറഞ്ഞിട്ടില്ല .
പിന്നെന്തേ എന്നോട് സത്യം പറഞ്ഞത്
ഇക്കയോട് സംസാരിച്ചപ്പോൾ മനസ്സിലായി പഴയ സ്വഭാവത്തിന് മാറ്റമൊന്നും ഇല്ലെന്ന് .ഇക്കയെ കാണുമ്പോൾ ഉപ്പച്ചിക്ക് വലിയ സന്തോഷമാകും .ഒരുപാടു കാണാൻ കൊതിക്കുന്നുണ്ട് ഉപ്പ .എപ്പോഴും പറയും ജീവിതത്തിൽ ഉപ്പ സമ്പാദിച്ചതിൽ നഷ്ടപ്പെടുത്തിയത് ഫാസിയുടെ സൗഹൃദമാണ് എന്ന് .അത്രക്കും ഉപ്പ ഇക്കയെ സ്നേഹിക്കുന്നുണ്ട് .
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .മനസ്സിലാക്കാതെ പോയ സൗഹൃദം ഒരു ഡ്രൈവർ എന്നതിൽ കവിഞ്ഞൊരു സ്വാതന്ത്രം ഞാൻ ഒരിക്കലും ഇക്കയോട് കാണിച്ചിട്ടില്ല .എന്ത് പറയുന്നോ അതനുസരിക്കുക അത്രമാത്രമാണ് ഞാൻ ചെയ്തത് .നല്ലതു പറഞ്ഞു കൊടിത്തിട്ടുണ്ട് പക്ഷെ ഒരുപരിധി ഞാനും സൂക്ഷിച്ചിരുന്നു .ഇഷ്ടമായില്ലെങ്കിലോ ഉള്ള ജോലി പോയാലോ എന്നൊക്കെയുള്ള പേടിയായിരുന്നു മനസ്സിൽ .പക്ഷെ ആ മനസ്സിൽ എനിക്ക് ഇത്രത്തോളം സ്ഥാനമുണ്ടായിരുന്നെങ്കിൽ തിരുത്താൻ ഞാൻ ശ്രമിക്കുമായിരുന്നു .കാര്യമുണ്ടായില്ലെങ്കിൽ പോലും ശ്രമിക്കാമായിരുന്നു .
ഇക്ക എന്തിനാ കരയുന്നത്
ഒന്നുമില്ല മോളെ എന്തൊക്കെയോ ഓർത്തു
ഹമ്
മോൾക്ക് പഠിക്കാൻ ഇഷ്ടമാണോ
പഠിക്കാൻ പണ്ടുതൊട്ടേ എനിക്കിഷ്ടമായിരുന്നു നന്നായി പഠിക്കുകയും ചെയ്തിരുന്നു ..കഴിഞ്ഞില്ല
ഇനിയും പഠിച്ചുടെ
അതൊന്നും ഇനി നടക്കില്ല ഇക്ക ..പഠനത്തിനേക്കാൾ മറ്റെന്തിനേക്കാളും എനിക്കിപ്പോൾ വലുത്
💬 Comments
View all comments