Chapter Title : ആത്മബന്ധം [Neethu]
എന്റെ ഉപ്പച്ചിയാണ് എങ്ങനെയെങ്കിലും എനിക്കെന്റെ ഉപ്പയെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരണം
ഇക്കയെ ഇപ്പൊ എവിടെയാ കാണിക്കുന്നത്
നെടുംകണ്ടത്തുള ആശുപത്രിയിൽ തന്നെയാണ് കാണിക്കുന്നത് .അവിടെ വെല്ലൂർ മെഡിക്കൽ കോളേജിലെ ഒരു ഡോക്ടർ വരുന്നുണ്ട് അദ്ദേഹത്തിന്റെ ചികിത്സയാണ് .അദ്ദേഹമാണ് സർജറി ചെയ്യാൻ പറഞ്ഞത് വെല്ലൂർ പോണം .തത്കാലം മരുന്ന് കഴിക്കുന്നു .ഞങ്ങളെ ഒരുപാടു സഹായിച്ചിട്ടുണ്ട് ആ ഡോക്ടർ എനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും, ഉപ്പച്ചി പലരെയും സഹായിച്ചിട്ടുണ്ട് അതിന്റെ പ്രതിഫലം ആയിരിക്കും പലരിൽ നിന്നുമായി പല സഹായങ്ങളും ഞങ്ങൾക്കും ലഭിച്ചു .നമ്മൾ ചെയ്യുന്ന പ്രവർത്തിയുടെ ഫലമാകും നമുക്ക് തിരികെ ലഭിക്കുക .
ശരിയാണ് മോളെ ..ഇക്കയുടെ പണം പറ്റാത്ത ആളുകൾ ചുരുക്കമായിരിക്കും നമ്മുടെ നാട്ടിൽ ..എന്തിനാണെന്ന് ചോദിക്കാതെപോലും പലർക്കും പണം നൽകുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് .ഇക്ക ധൂർത്തടിച്ചു പണം കളഞ്ഞതല്ലാതെ ആരെയും ഉപദ്രവിക്കുന്നത് ഞാൻ കണ്ടിട്ടില്ല സഹായിച്ചു മാത്രമേ ഞാൻ കണ്ടിട്ടുള്ളു എല്ലാവര്ക്കും ജീവിതത്തിൽ നല്ല സമയവും ചീത്തസമയവും ഉണ്ടാവുമല്ലോ .എല്ലാം ശരിയാകും പടച്ചവൻ എന്നും കഷ്ടപ്പാട് മാത്രം നൽകില്ല മോളെ
ഹമ് പഴയ കാര്യങ്ങൾ ഓരോന്ന് പറഞ്ഞും ഇക്കയെക്കുറിച്ചു പറഞ്ഞും ഞങ്ങൾ നെടുംകണ്ടത്തെത്തി .വഴിയിൽ വണ്ടി നിർത്തി പഴങ്ങളും കുറച്ചു ബേക്കറി സാധങ്ങളും മിട്ടായിയും ഒക്കെ വാങ്ങി .മോൾ തടഞ്ഞെങ്കിലും ഞാനതു കാര്യമാക്കിയില്ല എന്താണ് വാങ്ങേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു .ഹോർലിക്‌സും ബൂസ്റ്റും പിന്നെന്തെക്കെയോ സാധനങ്ങൾ വേറെയും ഒക്കെ വാങ്ങിച്ചു .എത്ര ഉണ്ടായിട്ടും തീരെ കുറഞ്ഞത് പോലെ തോന്നി എനിക്ക് .മോൾ പറഞ്ഞ വഴിയേ ഞാൻ വണ്ടി മുന്നോട്ട് കൊണ്ടുപോയി .തീരെ ചെറിയ വീടുകളാണ് ആ പ്രദേശം
💬 Comments
View all comments