0%

Chapter Title : ആത്മബന്ധം [Neethu]

Author : Neethu Read All Parts 1.1K

.ഇക്ക പറയാതെ ഞാൻ ഇരിക്കാറില്ല മടിച്ചു മടിച്ചു ഞാൻ ഇരുന്നു ..

സുഖാണോ ..

ഹമ് ..

ചായയുമായി മോളും ഷംസിയും ഞങ്ങൾക്കരികിലേക്കു വന്നു .പാത്രത്തിൽ ഞാൻ വാങ്ങിയ ബേക്കറികളിൽ ചിലതുമുണ്ട് ...

ചായ കുടിക്ക് ഫാസി

ആവിപറക്കുന്ന ചായ ഞാൻ ഊതി കുടിച്ചു ..

ഉമ്മാക്ക് സുഖല്ലേ

ഹമ് ..

നീയെന്താ ഒന്നും പറയാതിരിക്കുന്നത് എന്നോട് ദേഷ്യം വല്ലതുമുണ്ടോ

എന്റെ കണ്ണുകൾ നിറഞ്ഞു എത്ര ശ്രമിച്ചിട്ടും എന്നെ നിയന്ധ്രിക്കാൻ എനിക്കായില്ല .വേദന കടിച്ചമർത്തുന്തോറും കൂടുതൽ തീവ്രത യോടെ അതെന്നിൽ പൊങ്ങി വന്നു .ഒന്നും പറയാൻ കഴിയാതെ ഞാൻ തല താഴ്ത്തി ഇരുന്നു ..

നിനക്ക് എന്നോട് പുച്ഛം തോന്നുന്നില്ലേ ഫാസി

വിതുമ്പി വിതുമ്പി ഞാൻ കരഞ്ഞു ഒന്നും പറയാതെ ഒന്നും മിണ്ടാതെ ഉള്ളിലെ സങ്കണ്ടം തീരുവോളം ഞാൻ കരഞ്ഞു ആരെങ്കിലും കാണുമെന്നോ ഇക്ക കാണുന്നുണ്ടെന്നോ ഞാൻ ഓർത്തില്ല എങ്ങനെയെങ്കിലും മനസ്സിൽ കെട്ടിനിർത്തിയ വേദന ഒഴുക്കി കളയണം എന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ ...

എന്താ ഫാസി ഇത് നീ എന്തിനാ കരയുന്നത്

അല്പം നേരം കൂടി ഞാൻ മൗനമായിരുന്നു പതിയെ ഞാൻ എന്റെ കയ്യ് ഇക്കയുടെ കയ്യിൽ വച്ച് പതുകെ തഴുകി .എന്റെ ചുമലിൽ തട്ടി ഇക്ക എന്നെ ആശ്വസിപ്പിച്ചു .ഇക്കയുടെ മനസിന്റെ ബലം പോലും എനിക്കിലെന്നു ഞാൻ തിരിച്ചറിഞ്ഞു .ഇക്കയെ ആശ്വസിപ്പിക്കേണ്ട ഞാൻ ഇക്കയെ വേദനിപ്പിക്കുകയാണ് ചെയ്തത് ..

സാരമില്ലടാ ..എന്നും നല്ല സമയം ആവില്ലല്ലോ

ഇക്ക ഒരുവിവരം എന്നെ അറിയിക്കായിരുന്നില്ലേ ..അത്രക്കും അന്യനാണോ ഞാൻ നിങ്ങൾ തന്ന ജീവിതമാണ് എന്റേത് .എല്ലാ സൗഭാഗ്യങ്ങളും

💬 Comments

View all comments