0%

Chapter Title : ആത്മബന്ധം [Neethu]

Author : Neethu Read All Parts 1.1K

കാലുകൾ വച്ച് നടന്നു വരുന്ന കാഴ്ച എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .ശരീരമാകെ ക്ഷീണിച്ചു മുഖത്തെ പ്രസരിപ്പും തുടിപ്പും എല്ലാം നഷ്ടമായിരിക്കുന്നു .ഇക്കയുടെ രൂപമേ അല്ലാതായിരിക്കുന്നു എനിക്ക് പരിചയമല്ലാത്ത ആരോ ആണിത് .ഞാൻ തേടിയ ഇക്ക ഇതല്ല .ഒന്നും പറയാൻ കഴിയാതെ ഇക്കയെത്തന്നെ നോക്കി ഞാൻ നിന്നു ആ മുഖത്തൊരു ചിരി വിടരുന്നത് ഞാൻ കണ്ടു കണ്ണുനീരിനെ ഒളിപ്പിക്കാൻ ഞാൻ പ്രയാസപ്പെട്ടു ഹൃദയം നുറുങ്ങുന്ന വേദനയോടെ ഇക്കയെ നോക്കി ഞാൻ പുഞ്ചിരിച്ചു .എന്റെ ഹൃദയത്തിൽ നിന്നുമുള്ള പുഞ്ചിരി അല്ലായിരുന്നു അത് മനസുതുറന്നു ചിരിക്കാൻ എനിക്കാവിലായിരുന്നു .ഒരുമിനുട്ടു പോലും സമയമില്ലാതെ ഓടി നടന്നിരുന്ന ഇക്ക ..ആ ഇക്കയാണ് എന്റെ മുന്നിൽ മെലിഞ്ഞുണങ്ങിയ പരുവത്തിൽ ക്ഷീണിതനായി എന്റെ വേദന ഞാൻ കടിച്ചമർത്തി ഇക്കയുടെ മുന്നിൽ അത് കാണിക്കാതിരിക്കാൻ പരമാവധി ഞാൻ ശ്രമിച്ചു ഉറക്കെ കരയാൻ ഞാൻ കൊതിച്ചു പോയി

ഫാസി ...സ്നേഹം തുളുമ്പുന്ന വിറയുള്ള ഇക്കയുടെ സ്വരം

ഇക്കയെ പിടിച്ചു ഞാൻ ചാരുകസേരയിൽ ഇരുത്തി

ഇക്കയുടെ മുഖത്തേക്കു തന്നെ ഞാൻ നോക്കി നിന്നു

ഇരിക്ക് ഫാസി ..കസേരയിലേക്ക് കയ്യ് ചൂണ്ടി ഇക്ക എന്നോട് ഇരിക്കാൻ പറഞ്ഞു

സത്യത്തിൽ ഞാനതൊന്നും കേട്ടില്ല .ശൂന്യമായ മനസ്സുമായാണ് ഞാൻ ഇക്കയെ നോക്കിയത് ഒന്നും ഓർക്കാനോ ഒന്നും പറയാനോ ഒന്ന് ചിരിക്കാൻ പോലും കഴിയാതെ ആ മുഖത്തേക്ക് ഉറ്റു നോക്കി ഞാൻ അവിടെത്തന്നെ നിന്നു .

ഫാസി ..ഇരിക്ക്

ഇക്കയുടെ സ്വരം എന്നെ സ്വബോധത്തിലേക്ക് തിരിച്ചെത്തിച്ചു

വേണ്ടിക്കാ ഞാൻ ഇവിടെ നിന്നോളം

സൗകര്യങ്ങൾ കുറവാണ് തത്കാലം നീ ഇവിടിരിക്ക്

ഇക്കയുടെ മുന്നിൽ ഇരിക്കാൻ പണ്ടും എനിക്ക് മടിയാണ്

💬 Comments

View all comments