Chapter Title : ആത്മബന്ധം [Neethu]
കൊണ്ടുപോകാൻ എനിക്ക് മനസ്സ് വന്നില്ല .ഞാനത് ഇക്കയോട് പറയുകയും ചെയ്തു .പക്ഷെ അതിനു മാത്രം ഇക്ക സമ്മതിച്ചില്ല .എങ്ങനെയും ഇക്കയെകൊണ്ട് സമ്മതിപ്പിക്കാമെന്ന് ഞാൻ കരുതി .ആ കാലയളവിൽ മോൾ ഞാനുമായി കൂടുതൽ അടുത്തു .എന്റെ മനസിലും മോളോട് ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു .അവളുമായി ഞാനും കൂടുതൽ അടുത്തിടപഴകി .പരസ്പരം മനസ്സ് പങ്കുവെച്ചു . മോളെ എനിക്കൊരു കാര്യം പറയാനുണ്ട്
എന്താണിക്ക
ഉപ്പച്ചിയെ ഇനിയും ആ വീട്ടിലേക്കു കൊണ്ടുപോണോ
വേറെ എങ്ങോട്ടു പോണമെന്ന ഇക്ക പറയുന്നത്
നിങ്ങളുടെ നാട്ടിലെ വീട്ടിലേക്ക് മാറിക്കൂടെ
അതൊക്കെ പോയില്ലേ പിന്നെങ്ങനെ
പോയത് തിരികെ വീണ്ടെടുക്കാലോ
എന്നാലും വേണ്ടിക്കാ
അതെന്താ മോളെ
വലിയ വീടും പഴയ ജീവിതവും ഒന്നും ഞങ്ങൾക്കാർക്കും ഇപ്പൊ താല്പര്യമില്ല
പഴയ ജീവിതം വേണമെന്ന് പറയുന്നില്ല അങ്ങോട്ട് മാറിക്കൂടെ
എന്തോ മനസ്സിൽ അങ്ങനെ ഒരു ആഗ്രഹം ഇല്ല
വീട്ടിലെത്തിയാലും ഇക്കാക്ക് കുറച്ചു നാൾ കൂടി വിശ്രമം ആവശ്യമായി വരും ഇങ്ങനെ ഒരു ചുറ്റുപാടിൽ അത് സുരക്ഷിതമായി എനിക്ക് തോന്നിയില്ല
ഇക്ക പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട് പക്ഷെ ഞാൻ മാത്രം സമ്മതിച്ചിട്ട് കാര്യമില്ലല്ലോ
മോൾക്ക് സമ്മതമാണോ
ഇക്കയുടെ ആഗ്രഹങ്ങൾക്ക് ഞാൻ ഒരിക്കലും എതിര് നിൽക്കില്ല .ഇക്ക ഞാൻ എന്റെ ഒരു ആഗ്രഹം പറയട്ടെ
പറഞ്ഞോ മോൾക്ക് എന്താഗ്രഹം ഉണ്ടെങ്കിലും പറഞ്ഞോ എന്നെകൊണ്ട് കഴിയുന്നതാണെങ്കിൽ ഞാൻ സാധിപ്പിച്ചു തരും
ഈ ജന്മം ഒരു കല്യാണം കുടുംബ ജീവിതം ഒന്നും വേണ്ടാന്ന് വച്ചതാണ് ഞാൻ .ജീവിതാനുഭവങ്ങൾ എന്നെകൊണ്ട് എടുപ്പിച്ച തീരുമാനമാണ് .സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന കുറെ അധികം ജീവിതങ്ങളുണ്ട് ഒരുനേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവർ .മക്കൾക്ക് വേണ്ടാതെ സ്നേഹം
💬 Comments
View all comments