Chapter Title : ആത്മബന്ധം [Neethu]
മുറുക്കെ ആണ് അവൾ എന്റെ കയ്യിൽ പിടിച്ചത് .ഞാനെന്റെ കയ്യ് അവളുടെ കയ്യുടെ മുകളിൽ വച്ച് പതുക്കെ തഴുകി .എന്റെ മുഖത്തേക്ക് അവൾ നോക്കി .ദൈര്യമായിരിക്കാൻ ഞാൻ അവളോട് കണ്ണുകളാൽ പറഞ്ഞു . ഇക്ക ഉപ്പച്ചിയെ എപ്പോ കാണാൻ കഴിയും
സർജറി കഴിയട്ടെ മോളെ
എനിക്ക് പേടിയാവുന്നു ഇക്ക
എന്തിനാ മോളെ പേടിക്കുന്നത് ഞാനില്ലേ കൂടെ
എന്നും ഉണ്ടാവുമോ
ഹമ്
എന്താണെന്നു അറിയില്ല ഇക്കയുടെ അടുത്തിരിക്കുമ്പോൾ വല്ലാത്തൊരു ആശ്വാസം തോനുന്നു ഒരുധൈര്യം വരുന്നപോലെ
മോൾ പേടിക്കാതിരിക്കു ഉപ്പച്ചി ഉടൻ വരും
ഹമ് ഇത്ത പ്രാർത്ഥനയിൽ മുഴുകിയിരിക്കയായിരുന്നു ഷംസിയുടെ മുഖത്തും ആശങ്ക കളിയാടുന്നത് ഞാൻ കണ്ടു .പതിയെ മോൾ എന്നിലേക്ക് ചാഞ്ഞു .അവൾക്ക് സുരക്ഷിതത്വം എന്റെ സാമീപ്യത്തിൽ നിന്നും ലഭിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി .എന്നാൽ കഴിയുന്ന വിധം ഞാൻ അവളെ സ്വാന്തനിപ്പിച്ചു .ഏറെ നേരെത്തെ കാത്തിരിപ്പിനൊടുവിൽ ആ സന്തോഷ വാർത്ത ഞങ്ങളെ തേടിയെത്തി സർജറി കഴിഞ്ഞു പേടിക്കാനൊന്നുമില്ല .ഒന്ന് കാണാൻ ഞങ്ങൾക്കേവർക്കും അതിയായി കൊതിയുണ്ടായിരുന്നു എന്ത് ചെയ്യാൻ അതിനു വീണ്ടും കാത്തിരിക്കേണ്ടി വന്നു .ഒടുവിൽ ഒരാൾക്ക് കാണാമെന്നായി .ഇത്ത icu യിൽ കയറി ഇക്കയെ കണ്ടു .ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇക്കയെ കണ്ട തൃപ്തി ആ മുഖത്തു പ്രകടമായിരുന്നു .ഞങ്ങൾ എല്ലാവരും ഇക്കയെ കണ്ടു .മയക്കത്തിൽ നിന്നും ഇക്ക ഉണർന്നു .ഒന്നും പേടിക്കാനില്ലെന്നു ഡോക്ടർ ഞങ്ങൾക്ക് ഉറപ്പു നൽകി .പതിയെ പതിയെ ഇക്ക ജീവിതത്തിലേക്ക് തിരികെ എത്തി തുടങ്ങി .പൂർണ വിശ്രമം പറഞ്ഞിരുന്ന കാരണം ഇക്കാക്ക് കുറച്ചു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വന്നു .ആ വീട്ടിലേക്ക് ഇക്കയെ
💬 Comments
View all comments