Chapter Title : ആത്മബന്ധം [Neethu]
ഞങ്ങൾ എല്ലാവരുടെയും ആഗ്രഹം ഇതുതന്നെയാണ് . മോൾ ഈ വിവരം പറഞ്ഞപ്പോൾ മുതൽ വല്ലാത്തൊരു സന്തോഷം തോന്നി എനിക്ക് .ശരിക്കും അർഹനാണ് നീ .ഒരുപാടു ജീവിത ലക്ഷ്യങ്ങൾ ഉള്ളവളാണ് മോൾ നീ അവളുമായി സംസാരിക്കണം പൊരുത്തപ്പെടാൻ നിനക്ക് കഴിയുമെങ്കിൽ അവളെ സ്വീകരിക്കണം .ഒരിക്കലൂം ഞാൻ നിന്നെ നിര്ബന്ധിക്കില്ല പക്ഷെ എന്റെ ആകെയുള്ള ആഗ്രഹം ഇതുമാത്രമാണ് .നാളെ സർജറി കഴിഞ്ഞു ഞാൻ ജീവിച്ചിരിക്കുമോ എന്നുപോലും എനിക്കറിയില്ല എന്റെ അന്ത്യാഭിലാഷം ആയി നീ ഇത് കാണണം .ഇനി വേറെ ആശകൾ ഒന്നും എനിക്കില്ല മോനെ. അങ്ങനെ ഒന്നും പറയാതെ ഇക്ക ധൈര്യമായി ഇരിക്ക് ഒന്നും സംഭവിക്കില്ല .
എനിക്ക് പേടിയില്ല ഫാസി എനിക്കെന്തു സംഭവിച്ചാലും നീ ഉണ്ടാവും എന്നറിയാം
ഒന്നുമില്ല ഇക്ക മനസ്സിന്റെ ധൈര്യമാണ് ആദ്യം വേണ്ടത് ഇക്ക വിഷമിക്കാതെ ഇക്കയുടെ ഒരാഗ്രഹത്തിനും ഞാൻ എതിര് നിൽക്കില്ല
അത് മതി മോനെ അത് മതി എനിക്ക് സമാധാനമായി
ഇക്ക ഉറങ്ങിക്കോളൂ ഓരോന്നാലോചിച്ചു വെറുതെ മനസമാധാനം കളയണ്ട
എനിക്കൊരു മനഃസമാധാനക്കേടുമില്ല ഫാസി
ഇക്ക ഉറങ്ങിക്കോ
ഹമ്
പിറ്റേന്ന് രാവിലെ തന്നെ ഇത്തയും മക്കളും ആശുപത്രിയിൽ വന്നു .ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞു ഇക്കയെ സർജറിക്ക് കൊണ്ടുപോയി .എല്ലാ മുഖത്തും ആശങ്ക തളം കെട്ടിയിരുന്നു .എന്ത് പറഞ്ഞു അവരെ ആശ്വസിപ്പിക്കണം എനിക്കറിയില്ലായിരുന്നു .സർജറി നടക്കുന്നിടത്തേക്കു പ്രവേശനം നിഷേധിച്ചിരുന്നു ഞങ്ങൾ കാത്തിരുപ്പു സ്ഥലത്തു ഇരുന്നു .ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നി .എന്റെ അടുത്തിരുന്ന മോൾ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു .അവളുടെ ഭയത്തിന്റെ തിവ്രത ആ പിടിയിൽ നിന്നും എനിക്ക് മനസ്സിലായി .അത്രയും
💬 Comments
View all comments