0%

Chapter Title : ആത്മബന്ധം [Neethu]

Author : Neethu Read All Parts 1.1K

ആശുപത്രിയിൽ എത്താൻ ഡോക്ടർ നിർദ്ദേശിച്ചു സർജറി പറഞ്ഞിരുന്ന ദിവസത്തിന്റെ രണ്ടു ദിവസം മുന്നേതന്നെ ഞാൻ ഇക്കയെയും ഇത്തയെയും മോളെയും ഷംസിയെയും കൂട്ടി വെല്ലൂരെത്തി .അവിടെ ഒരു ഹോട്ടലിൽ ഞങ്ങൾ മുറിയെടുത്തു .ഇക്കയെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തു .രാത്രിയിൽ ആണുങ്ങൾ മാത്രമേ കൂടെ നില്ക്കാൻ അനുവദിക്കൂ എന്നത് കൊണ്ട് ഇക്കയോടൊപ്പം ഞാൻ രാത്രി ആശുപത്രിയിൽ അദ്ദേഹത്തെ പരിചരിച്ചു ഇക്കയോടൊപ്പം കഴിഞ്ഞു .പകൽ സമയങ്ങളിൽ ഇത്തയും മക്കളും ഇക്കക്കൊപ്പം ഉണ്ടായിരുന്നു .സർജറി നടത്തേണ്ട ദിവസത്തിന്റെ തലേ രാത്രിയിൽ ഞാനും ഇക്കയും സംസാരിച്ചിരിക്കയാരിരുന്നു

ഫാസി ..നിന്നെ ഞാൻ മകനായി കാണുന്നു എന്ന് വെറുതെ പറഞ്ഞതല്ല

എനിക്കറിയാം ഇക്ക

മോളോട് നീ ഒരാഗ്രഹം പറഞ്ഞിരുന്നില്ലേ

ഇക്ക അങ്ങനെ ഒരബദ്ധം ഞാൻ പറഞ്ഞു ഇക്ക ക്ഷമിക്കണം

അബദ്ധമോ ...ഒരു പെൺകുട്ടിയെ ഇഷ്ട്ടപെടുന്നത് അബദ്ധമാണോ

ഇക്ക ഞാൻ വെറുമൊരു ഡ്രൈവർ ആണ് ..മോളെ ഞാനൊരിക്കലും അങ്ങനെ കണ്ടിട്ടില്ല കാണാൻ പാടില്ല ആളറിയാതെ ഞാൻ പറഞ്ഞു പോയതാണ്

ഇഷ്ടം തോന്നിയിട്ടല്ലേ നീ അങ്ങനെ പറഞ്ഞത്

അതെ ഇക്ക പക്ഷെ എനിക്കറിയില്ലായിരുന്നു അത് മോളാണെന്ന്

ഫാസി ഇഷ്ട്ടപെട്ട പെണ്ണിന്റെ കൂടെയാണ് ജീവിക്കേണ്ടത് ...ഇഷ്ടപ്പെടുന്നവർ തമ്മിലാണ് ജീവിക്കേണ്ടത്

എന്നാലും ഇക്ക അത്രക്കും നന്ദികേട് ഞാൻ ചെയ്യില്ല

ഇപ്പോഴാണ് നീ നന്ദികേട് കാണിക്കുന്നത്

എന്താണ് ഇക്ക പറയുന്നത്

അതെ ഫാസി മോൾക്കും നിന്നെ ഇഷ്ടമാണ് ...അവൾ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം,നിന്നെപ്പോലെ ഒരാളെ ഭർത്താവായി ലഭിക്കാൻ അവൾ മുന്ജന്മത്തിൽ എന്തെങ്കിലും സുകൃതം ചെയ്തിട്ടുണ്ടാവും .മനസ്സിന്റെ നന്മ കൊണ്ടാണ് മോനെ നീ വലിയവനാകുന്നത് .അവളുടെ ആഗ്രഹം നീ നിറവേറ്റണം .അവളുടെ മാത്രമല്ല

💬 Comments

View all comments