Chapter Title : ആത്മബന്ധം [Neethu]
എന്ന് എനിക്ക് സംശയം തോന്നി .അതുവരെ അനിയനായി എന്ന് പറഞ്ഞിരുന്ന ഇക്ക പെട്ടന്ന് മകൻ എന്ന് പറഞ്ഞപ്പോ മോളെങ്ങാനും ഇക്കയോട് ഞാൻ കല്യാണം ആലോചിച്ചത് പറഞ്ഞോ എന്ന് എനിക്കൊരു സംശയം ഉണ്ടായി .ഞാനതു പ്രകടിപ്പിക്കാൻ നിന്നില്ല .ഓരോരോ കാര്യങ്ങൾ പറഞ്ഞു സമയം പോയി .നാട്ടിലെ വിശേഷങ്ങൾ ഇക്ക തിരക്കി .സല്മത്ത പലതവണ വിളിച്ചു കാര്യം ഞാൻ പറഞ്ഞില്ല .തിരക്കാണ് പിന്നീട് വിളിക്കാം എന്നൊക്കെ പറഞ്ഞു വീണ്ടും വീണ്ടും വിളി വന്നപ്പോൾ ഫോൺ ഞാൻ ഓഫാക്കി .എന്തായാലും അന്ന് രാത്രി ഞാൻ അവിടെ തങ്ങി .ഇത്തയുടെ ആഹാരത്തിന്റെ രുചി വർഷങ്ങൾക്കു ശേഷം വീണ്ടും ഞാൻ അറിഞ്ഞു .മറ്റെന്തു ഭക്ഷണത്തേക്കാളും രുചിയുള്ളതായി എനിക്ക് തോന്നി എന്നോട് കൂടുതൽ ഇടപഴകി മോൾ സംസാരിക്കുന്നതായി എനിക്ക് അനുഭവപെട്ടു .ഒരിക്കയെന്ന അടുപ്പമായേ ഞാൻ കണ്ടുള്ളു .അല്ലെങ്കിലും മനസ്സ് കൊണ്ട് ഞാൻ ഇന്നും ഇക്കയുടെ ഡ്രൈവർ മാത്രമാണ് .പിറ്റേന്ന് ഞാൻ ഇക്കയെയും കൂട്ടി ആശുപത്രിയിൽ പോയി .ഡോക്ടറെ വിളിച്ചു സർജറിക്ക് തയ്യാറാണെന്ന് പറഞ്ഞു അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ചില ടെസ്റ്റുകൾ നടത്തി .റിസൾട്ട് വന്നതിനു ശേഷം സർജറിയെ കുറിച്ച് തീരുമാനം അറിയിക്കാം എന്ന് പറയുകയും ചെയ്തു .ഇക്കയെ വീട്ടിലാക്കി ഞാൻ നാട്ടിലേക്കു തിരിച്ചു സല്മത്തയുടെ വീട്ടിൽ കയറി കുറെ ചീത്ത കേട്ടെങ്കിലും കുറെ നുണകൾ പറഞ്ഞു തടി തപ്പി .2 ദിവസം എടുത്തു റിസൾട്ടുകൾ കിട്ടാൻ .പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ല എപ്പോൾ വേണമെങ്കിലും സർജറി നടത്തം .ഒട്ടും വൈകിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു .എത്രയും വേഗം പൂർവസ്ഥിതിയിൽ ഇക്കയെ കാണാൻ ഞാൻ കൊതിച്ചു .8 ദിവസങ്ങൾക്കു ശേഷം തയ്യാറായി
💬 Comments
View all comments