Chapter Title : ആത്മബന്ധം [Neethu]
നിക്കരുത് .സഹായമല്ല പലപ്പോഴായി ഇക്ക എനിക്ക് തന്നത് ഞാൻ മടക്കി തരുന്നതായി കണ്ടാൽ മതി .ഒരു ഡ്രൈവറിന്റെ കയ്യിൽ നിന്നും വാങ്ങുന്നതായി കാണരുത് ഒരനിയനായി എന്നെ കാണണം ...ഇക്കയുടെ പണമാണ് ഞാൻ തരുന്നത് .ഇക്കയുടെ അധ്വാനത്തിന്റെ വിയർപ്പിന്റെ മണമുള്ള പണം ..സ്വീകരിക്കണം .. ഇത്രയും പറഞ്ഞതല്ലേ ഇക്ക ..ഇനിയും അവനെ അന്യനായി കാണരുത് .ഇക്ക സമ്മതിക്കണം .ഇക്കതന്നെയല്ലേ പറയാറ് കൂടെ പിറന്നില്ലന്നെ ഉള്ളു അനിയനായാണ് ഫാസിയെ കാണുന്നത് എന്ന് .സ്വന്തം കൂടപ്പിറപ്പുകളെക്കാൾ അവൻ ഇക്കയെ സ്നേഹിക്കുണ്ട് .അവനെ വിഷമിപ്പിക്കാതിരിക്കാനെങ്കിലും സമ്മതിക്കണം
അവനോട് സ്നേഹം ഉള്ളതുകൊണ്ടാണ് ഞാൻ സമ്മതിക്കാഞ്ഞത്
അതെന്താണ് ഇക്ക .
അവൻ അധ്വാനിച്ചു നേടിയത് എനിക്ക് വേണ്ടി കളയാനുള്ളതല്ല
ഇക്ക അങ്ങനെ മാത്രം പറയരുത് ഇക്ക തന്ന ജീവിതമാണ് എന്റേത് ഇക്കാക്ക് വേണ്ടിയല്ലാതെ പിന്നർക്കു വേണ്ടിയാണ് ഞാൻ ചിലവാക്കേണ്ടത് .എന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണം ഇക്കയാണ് ഒരുപാട് ആഗ്രഹിക്കുന്നു ഇക്കയെ പഴയ ആളായി കാണാൻ .പടച്ചവന്റെ കൃപയിൽ അതിനുവേണ്ട സമ്പാദ്യം ഇന്നെനിക്കുണ്ട് ഇനിയും മറുത്തു പറയരുത് ഇക്ക
ഉപ്പച്ചി ഇത്രയും പറയുന്നതല്ലേ പരിചയമില്ലാത്ത ആളൊന്നുമല്ലല്ലോ ഇക്കയുടെ സ്വന്തം അനിയനല്ലേ പറയുന്നത് .സഹായമായി തോന്നുന്നെങ്കിൽ ഉപ്പച്ചി കടമായി വാങ്ങിയാൽ മതി .അസുഖം മാറി നമുക്ക് തിരിച്ചു നൽകാം .ഞങ്ങൾക്കും കൊതിയുണ്ട് ഞങ്ങളുടെ പഴയ ഉപ്പയെ കാണാൻ ..സമ്മതിക്കു ഉപ്പച്ചി
ഹമ് സമ്മതിക്കാം .എന്റെ മക്കളും ഭാര്യയുമാണ് എനിക്കെല്ലാം .അവരുടെ ആഗ്രഹങ്ങൾ സന്തോഷം അതാണ് എനിക്ക് പ്രധാനം .ഇവനെ ഞാനിനി അനിയനായി കാണുന്നില്ല മകനായെ കാണുന്നുള്ളൂ .എനിക്കില്ലാതെ പോയ ആണ്തരി ..
ഇക്ക എന്തോ അർഥം വച്ച് പറഞ്ഞതാണോ
💬 Comments
View all comments