Chapter Title : ആത്മബന്ധം [Neethu]
ഞങ്ങൾക്കിടയിൽ തളം കെട്ടിനിന്ന വേദന അല്പാല്പമായി കുറഞ്ഞു .ഇടയ്ക്കു ചിരിക്കാനും തുടങ്ങി ഇക്ക എന്റെ സാമീപ്യം വല്ലാത്തൊരു ആശ്വാസം ഇക്കയിൽ ഉണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു .സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഇത്ത കുളികഴിഞ്ഞു വേഷം മാറി ഞങ്ങൾക്കടുത്തേക്ക് വന്നു
കുറെ കാശ് ചിലവാക്കിയല്ലോ ഫാസി ...എന്തിനായിരുന്നു ആവശ്യമില്ലാതെ അതൊക്കെ വാങ്ങിയത്
അതൊന്നും സാരമില്ല ഇത്ത ....ഇത്ത വിളമ്പി തന്ന ഭക്ഷണത്തിന്റെ ഒരംശം പോലുമാകില്ല അതൊന്നും പട്ടിണി മാറിയതും നല്ല ആഹാരം കഴിച്ചതും നിങ്ങൾ കാരണമാണ് അതൊന്നും മറക്കുന്ന ആളല്ല ഞാൻ
അതൊക്കെ കഴിഞ്ഞ കാലമല്ലേ ഫാസി
ആണ് ഇക്ക കഴിഞ്ഞുപോയ കാലത്തിൽ അങ്ങേനെയും ഒരു ജീവിതം ഉണ്ടായിരുന്നു .മോൾ പറഞ്ഞു കുറെ ഒക്കെ അറിയാം .ഇത്ത ഇനിയും വൈകിക്കാതെ ഇക്കയെ പഴയ പോലെ ആക്കണം എത്രയും പെട്ടന്ന് സർജറി നടത്തണം
അതിനൊക്കെ ഒരുപാടു പണച്ചിലവുണ്ട് മോനെ
ഇക്കസഹായിച്ചു പണത്തിന് എനിക്ക് ബുദ്ധിമുട്ടില്ല ഇത്ത
ഞാൻ സഹായിച്ചിട്ടല്ല നീ സമ്പാദിച്ചത് നിന്റെ അധ്വാനവും കഴിവും കൊണ്ടാണ് നീ സമ്പാദിച്ചത്
അല്ല ഇക്ക ..ഇക്കയില്ലായിരുനെങ്കിൽ ഞാൻ ഒരിക്കലും ഇങ്ങനെ ആവില്ലായിരുന്നു
ആയിരിക്കാം ..പക്ഷെ എനിക്കുവേണ്ടി കളയാനുള്ളതല്ല നിന്റെ സംബാധ്യം
ഇത്ത ഇക്ക പറയുന്നത് കേട്ടില്ലേ ..എന്നെ അന്യനായി കാണരുതെന്ന് പറയു .നന്ദി കാണിക്കാൻ എന്നെ അനുവദിക്കാൻ പറയു ഇത്ത ..മനസമാധാനം കിട്ടണമെങ്കിൽ എന്റെ ഇക്കയെ എനിക്ക് പഴയ പോലെ കാണണം .ആരോഗ്യമുള്ള ചുറുചുറുക്കുള്ള പ്രസരിപ്പുള്ള എന്റെ പഴയ ഇക്കയെ ..അനുവദിക്കണം ഇഷ്ടത്തോടെ സമ്മതിക്കണം എത്രയും പെട്ടന് ഇക്ക പഴയ ജീവിതത്തിലേക്ക് മടങ്ങി വരണം എന്റെ അപേക്ഷയാണ് ..അല്പമെങ്കിലും സ്നേഹം എന്നോടുണ്ടെങ്കിൽ ഇക്ക തടസ്സം
💬 Comments
View all comments