0%

Chapter Title : ആത്മബന്ധം [Neethu]

Author : Neethu Read All Parts 1.1K

.ഒരുകയ്യുതാങ്ങു ആഗ്രഹിക്കുന്ന നിരവധിപേർ നമുക്ക് ചുറ്റും ഉണ്ടാവും .എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ അതൊരു വലിയ കാര്യമായിരിക്കും ഒരിക്കൽ ഇക്കയുടെ വലിയ മനസ്സുകൊണ്ടാണ് ഞാൻ പട്ടിണിയിൽ നിന്നും സൗഭാഗ്യത്തിന്റെ നിലയിലേക്ക് ഉയർത്തപ്പെട്ടത് .പണവും സൗഭാഗ്യങ്ങളും എന്നിൽ വന്നുചേർന്നപ്പോൾ ഞാൻ എന്നെ മറന്നു വന്ന വഴികൾ മറന്നു .ഞാനും സഹായത്തിന്റെ ചുവടുപിടിച്ചാണ് വളർന്നതെന്ന സത്യം മറന്നു .മറ്റുള്ളവരെ സഹായിക്കണം എന്ന ചിന്ത മാത്രം എന്നിൽ വളർന്നില്ല .എന്തുണ്ടായിട്ടെന്താ ജീവിതത്തിൽ ഏറ്റവും വലുത് വ്യക്തിത്വമാണ് .അവനവന്റെ വ്യക്തിത്വം .സമ്പന്നർ എന്നും സമ്പന്നരാണ് ദരിദ്രർ എന്നും ദരിദ്രരും .തന്റേതായ വ്യക്തിത്വം കൊണ്ട് മോൾ സമ്പന്നയും അതില്ലാത്ത ഞാൻ അവൾക്കുമുന്നിൽ ദരിദ്രനും. മോളെ ഞാനൊരു കാര്യം പറയട്ടെ എന്റെ ഒരു ആഗ്രഹമാണ് .ഒരിക്കൽ നമ്മുടെ നാട്ടിൽ ഇക്ക പണം വാരിയെറിഞ്ഞു പ്രശംസ പിടിച്ചുപറ്റി .കൂടെനിൽക്കാൻ നാട് മുഴുവൻ ഉണ്ടായിരുന്നു .വെറുതെ ലഭിക്കുന്ന ഇക്കയുടെ പണം മോഹിച്ചാണ് മിക്കവാറും ആളുകൾ ഇക്കയുടെ സില്ബന്ധികൾ ആയതു തന്നെ .ഇക്ക തകർന്നപ്പോൾ ആരും ഉണ്ടായില്ല .കൂടെ നിന്ന് ആശ്വസിപ്പിക്കാൻ പോലും ആരും ഇല്ലായിരുന്നു .പണം കൊണ്ട് ഇക്ക നേടിയ സ്ഥാനമാനങ്ങൾ സ്നേഹം പ്രശംസ എല്ലാം പണം ഇല്ലാതായതോടുകൂടി നഷ്ടമായി അന്ന് പ്രസംശിച്ചവർ പലരും പിന്നീട് പരിഹസിച്ചു .ഇക്കയുടെ ആഗ്രഹമായിരുന്നു നാട്ടിൽ അറിയപ്പെടുന്ന ആളുകൾ മതിക്കുന്ന വ്യക്തിയാകണം എന്നത് .നേടി എന്ന് ഇക്ക പറയുന്ന മതിപ്പ് താല്കാലികമായിരുന്നു .വിലക്കുവാങ്ങിയ ബഹുമാനം .അതുപോര ആ നാട് ഇക്കയെ ബഹുമാനിക്കണം സ്നേഹിക്കണം ആദരിക്കണം .ഒരിക്കൽ ആ വലിയ വീട്ടിൽ എന്നും നിറയെ ആളുകൾ ഉണ്ടായിരുന്നു ,ഭക്ഷണത്തിനും സഹായം ചോദിച്ചും രാത്രിപോലും പകലാക്കി തോന്നിച്ചിരുന്ന

💬 Comments

View all comments