Chapter Title : ആത്മബന്ധം [Neethu]
കാലം .ആ കാലം ഇനിയും ഉണ്ടാകണം പണം കൊടുത്തു നേടിയല്ല സ്നേഹം കൊടുത്തു നേടണം മോൾ പറഞ്ഞപോലെ സമൂഹത്തിൽ ഭക്ഷണം ലഭിക്കാതെയും മരുന്ന് വാങ്ങാൻ പണമില്ലാതെയും കല്യാണം നടത്താൻ പണമില്ലാതെയും ദുരിതം അനുഭവിക്കുന്ന നിരവധി ജീവിതങ്ങൾ ഉണ്ടാകും .മക്കൾ വലിച്ചെറിഞ്ഞവർ കടത്തിണ്ണകളിൽ അന്തിയുറങ്ങേണ്ടി വരുന്നവർ അങ്ങനെ നിരവധി .അവർക്കൊരാശ്രയം അത്താണി അതാവണം ഇനി ആ വീട് ആർക്കും എപ്പോഴും കയറിവന്നു സഹായം ചോദിക്കാൻ കഴിയുന്ന സഹായിക്കുമെന്ന് ഉറപ്പുള്ള സ്ഥലം .പണത്തിനു വേണ്ടി പണിക്കുപോകാതെ മറ്റുള്ളവനെ തുരന്നു തിന്നുന്നവർക്ക് അവിടെ സ്ഥാനം ഉണ്ടാവില്ല അർഹമായവർക്ക് ആശ്രയം അനിവാര്യമായവർക്ക് മാത്രം സഹായം ചെയുന്ന വീട് .ആ വീട്ടിൽ കാരണവരായി ഇക്ക ഉണ്ടാവണം വെച്ച് വിളമ്പാൻ ഇത്ത ഉണ്ടാവണം .അവരെ നാടുമുഴുവൻ ബഹുമാനിക്കണം സ്നേഹിക്കണം .നേരായി സമ്പാദിച്ചത് മാത്രമേ എന്റെ കയ്യിലുള്ളു .സത്യമുള്ള പണം മാത്രം എന്റെ വിയർപ്പു പറ്റിയ പണം .നമുക്ക് സുഖമായി ജീവിക്കാൻ ഉള്ളതും അതിനപ്പുറവും എനിക്കുണ്ട് മോൾ പറഞ്ഞപോലെ അത്യാവശ്യത്തിന് മാത്രമേ പണം വേണ്ടതുള്ളൂ ധൂർത്തു കാണിക്കാൻ ഉള്ളതല്ല .ആവശ്യമായ പണം ഞാൻ നൽകാം ഇക്കയും ഇത്തയും കൂടി എല്ലാം നടത്തിയാൽ മതി .പിന്നെ എല്ലാം നിയന്ധ്രിക്കാനും നോക്കാനും പരിചരിക്കാനും എന്റെ മോളും ..
ഇക്ക നിങ്ങൾ ഒരുപാടു വലിയവനാണ് .ഇന്നത്തെകാലത്തു അധികമാർക്കും ഇല്ലാത്ത മനസ്സിന്റെ ഉടമയാണ് ഇക്ക ഉപ്പച്ചിയെകൊണ്ട് ഞാൻ സമ്മതിപ്പിക്കാം .ഞാൻ പറഞ്ഞാൽ എന്റെ ഉപ്പച്ചി സമ്മതിക്കും .എല്ലാം ശരിയായി ആരോഗ്യം വീണ്ടെടുത്ത് ഉപ്പ അങ്ങോട്ട് താമസം ആരംഭിക്കണം പഴയ കുഞ്ഞപ്പയായി .പുതിയൊരു മനുഷ്യനായി സ്നേഹം കൊണ്ട് ആദരിക്കുന്ന നാട്ടുകാർ മുഴുവൻ ബഹുമാനിക്കുന്ന ഉപ്പയെ
💬 Comments
View all comments