Chapter Title : ആത്മബന്ധം [Neethu]
അവർക്കെല്ലാം സമ്മതനാണ് .രണ്ടു ദിവസങ്ങൾക്കു ശേഷം ഞാൻ തിരികെ പോയി ബിസിനസ് സംബന്ധമായ ചില കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു എല്ലാ ദിവസവും ഞാൻ ഇക്കയെ വിളിച്ചിരുന്നു മോളുമായി സംസാരിക്കുമ്പോൾ അവളെ വല്ലാതെ മിസ് ചെയ്യുന്നതായി എനിക്ക് തോന്നി .അല്ലെങ്കിലും അകന്നിരിക്കുമ്പോളാണല്ലോ സ്നേഹത്തിന്റെ ആഴം മനസ്സിലാകുന്നത് .അത്രമേൽ ഞാൻ അവളെ സ്നേഹിക്കുന്നെന്നു ഞാൻ തിരിച്ചറിയുകയായിരുന്നു .
25 ദിവസങ്ങൾക്കു ശേഷം ഞാൻ നാട്ടിൽ തിരികെ എത്തി .എത്തിയതിനു ശേഷം ആദ്യം ചെയ്തത് ആ വീട് വാങ്ങുകയായിരുന്നു .വിറ്റതിലും അധികം പണം ചെലവാക്കേണ്ടി വന്നു എങ്കിലും അത് തിരിച്ചെടുത്തപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി .വീട് വാങ്ങിയ വിവരം ഞാൻ ഇക്കയെ അറിയിച്ചു .വല്ലാതെ സന്തോഷിപ്പിക്കുന്ന വാർത്തയായിരുന്നു ഇക്കാക്ക് അത് .ഞങ്ങളുടെ കല്യാണം എത്രയും പെട്ടന്ന് നടത്തണമെന്ന് ഇക്കയും പറഞ്ഞു ആ വീട്ടിൽ നിന്നും മണവാട്ടിയായി മോൾ ഇറങ്ങണമെന്ന് ഇക്കയെപോലെ ഞാനും ആഗ്രഹിച്ചിരുന്നു .വീടിന്റെ ചില്ലറ പണികൾ കൂടി ഞാൻ ചെയ്യിച്ചു .വെല്ലുരിലെ വീട് ഒഴിഞ്ഞു ഇക്കയും കുടുംബവും നാട്ടിലെ വീട്ടിലേക്കു താമസം മാറി .തണൽ എന്ന് നാമകരണം ചെയ്ത വീട്ടിൽ ഇക്ക വീണ്ടും താമസത്തിന് വന്ന വിവരം നാട്ടിലെ പുതിയ വാർത്ത ആയി .പൂർണമായും ഇക്കയുടെ ആരോഗ്യസ്ഥിതി പഴയ നിലയിലായിരുന്നു .പഴയ പ്രസരിപ്പും ഇക്കയിൽ വന്നിരുന്നു അല്പം ക്ഷീണം തോന്നിച്ചിരുന്നു എന്നതൊഴിച്ചാൽ ഇക്ക പഴയ കുഞ്ഞപ്പയായി .
ആർഭാടമായൊരു കല്യാണത്തിനോട് മോളെപോലെ എനിക്കും താല്പര്യമില്ലായിരുന്നു .അതികം ആരും ഇല്ലായിരുന്നു നിക്കാഹിന് ഒഴിച്ച് കൂടാൻ പറ്റാത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചു .അനാഥാലയത്തിലെ അന്ധേവാസികൾക്ക് ആഹാരം നൽകി ഞങ്ങൾ ആദ്യത്തെ സൽപ്രവർത്തി ആരംഭിച്ചു ഞങ്ങളുടെ
💬 Comments
View all comments