0%

Chapter Title : ആത്മബന്ധം [Neethu]

Author : Neethu Read All Parts 1.1K

കല്യാണത്തിന് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അതാണെന്ന് ഞങ്ങൾക്ക് തോന്നി .കൂട്ടുകാർക്കും ബന്ധുക്കൾക്കുമായി റിസപ്ഷൻ ഏർപ്പാട് ചെയ്തിരുന്നു .കല്യാണ വസ്ത്രത്തിൽ മണവാട്ടിയായി അവളെ കണ്ടപ്പോളാണ് അവളുടസൗന്ദര്യം ഞാൻ ശരിക്കും അറിയുന്നത് .ഒന്നും വേണ്ടാന്ന് അവൾ പറഞ്ഞിരുന്നെങ്കിലും ഞാൻ നിർബന്ധിച്ചു സമ്മതിപ്പിച്ചു .ഞങ്ങളുടെ മഹല് പള്ളിയിൽ വച്ച് ഞാൻ മോളുമായി ഇനിയുള്ള ജീവിതം തുടരാൻ പടച്ചവൻ തീരുമാനിച്ചു .വൈകുന്നേരം ഏർപ്പാടാക്കിയ സൽക്കാരത്തിൽ എന്റെയും മോളുടെയും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു .ആരോടും പറയേണ്ടെന്ന് ഇക്ക പറഞ്ഞിരുന്നെങ്കിലും ആരുമായും ശതൃത വേണ്ടെന്നു ഞാനും മോളും ഇക്കയെ പറഞ്ഞു സമ്മതിപ്പിച്ചു .സൽക്കാരങ്ങൾക്കിടയിൽ തണലിന്റെ ഉദ്ദേശശുദ്ധിയെ കുറിച്ച് ഇക്ക എല്ലാവരോടും പറയുന്നുണ്ടായിരുന്നു .സൽക്കാരം കഴിഞ്ഞു ഞാനുണ്ടാക്കിയ എന്റെ പുതിയ വീട്ടിലേക്ക് എന്റെ ജീവിത സഖിയായി വെളിച്ചമായി അവൾ കടന്നു വന്നു .കൂട്ടുകാരുടെ നിർബന്ധത്തിൽ അണിയിച്ചൊരുക്കിയ മണിയറയിൽ ഞാൻ മോൾക്ക് വേണ്ടി കാത്തിരുന്നു . വളരെ അതികം ഞങ്ങൾ അടുത്തിരുന്നെങ്കിലും ഏതൊരു മണവാട്ടിയിലും കാണുന്ന നാണവും പേടിയും ഞാൻ അവളിൽ കണ്ടു .നമ്രശിരസ്കയായി അവൾ എന്റെ അരികിൽ നിന്നു .അവളുടെ ആ ഭാവം ഞാൻ ആദ്യമായി കാണുകയായിരുന്നു .ഒരുപാടു സംസാരിച്ചിട്ടുണ്ടെങ്കിലും മോളോട് ശാരീരികമായുള്ള ബന്ധത്തെ കുറിച്ച് ഒന്നും ഞാൻ സംസാരിച്ചിട്ടില്ല ഒന്ന് തൊട്ടുപോലും ഞാൻ അവളെ കളങ്കപ്പെടുത്തിയിട്ടില്ല ഒരു ചുംബനം പോലും ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല .ശരീരത്തേക്കാളേറെ മനസ്സിനായിരുന്നു ഞങ്ങൾ പ്രാധാന്യം നൽകിയത് .പരസ്പരം ബഹുമാനിച്ചും മനസ്സിലാക്കിയുമായാണ് ഞങ്ങൾ സംസാരിച്ചതും പെരുമാറിയതും .മണിയറയിൽ നാണം തുളുമ്പുന്ന മിഴികളുമായി എന്റെ അടുത്ത് നിന്ന മോളെ ഞാൻ ബെഡിൽ ഇരുത്തി ...

എന്താ മോളെ ...എന്ത് പറ്റി

💬 Comments

View all comments