Chapter Title : ആത്മകഥ 3 [ലിജോ]
ഞാൻ കേട്ടു ഇങ്ങനെ.
എടോ ഇത് ബെറ്റ്സി ആണ് എടാ നീ ഉറങ്ങിയോ.
ഞാൻ പറഞ്ഞു ചെറുതായി ഉറങ്ങാൻ തുടങ്ങി. എന്തിയേ ചേച്ചിക്ക് ഉറക്കം വരുന്നില്ലേ.
ചേച്ചി എന്നോട് ഇങ്ങനെ പറഞ്ഞു. ഞാൻ എങ്ങനെ ഉറങ്ങാൻ ആണ് നീ കാറിൽ വച്ചു പറഞ്ഞ കാര്യങ്ങൾ എൻറെ മനസ്സിന് അസ്വസ്ഥമായി അതേപറ്റി ആലോചിച്ചിട്ട് എനിക്ക് ഉറക്കം വരുന്നില്ല. എനിക്ക് നിന്നെ ഒന്ന് കാണണം എന്ന് തോന്നുന്നു.
ഞാൻ ഇത് കേട്ടതും ഫോൺ കട്ട് ചെയ്ത് വീട്ടിൽ നിന്നും പുറത്തിറങ്ങി മതിൽ ചാടി ചേച്ചിയുടെ റൂം ഇൻറെ ജനലിൽ അടുത്ത് ചെന്നു. എന്നിട്ട് ജനൽ കതകിൽ ഞാൻ മുട്ടി. റൂമിൽ നിന്നും ഒരു ശബ്ദവും ഞാൻ കേട്ടില്ല ഒന്നുകൂടി ഞാൻ കതകിൽ മുട്ടി. ബെറ്റ്സി ചേച്ചിയോ അതോ ഷിജി ചേച്ചിയോ ഇങ്ങനെ ചോദിച്ചു.
ആരാ അത് ജനറലിനെ അവിടെ. ഞങ്ങൾ അമ്മച്ചിയെ വിളിക്കും കേട്ടോ.
അയ്യോ ചേച്ചിമാരെ ഇത് ഞാനാ നിങ്ങളുടെ ലിജോ. ബെറ്റ്സി ചേച്ചി കാണണമെന്ന് പറഞ്ഞപ്പോൾ വന്നതാണ്.
ഷിജി ചേച്ചി പറഞ്ഞു, എടാ നീ ഒന്ന് പോയേ ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും.
എൻറെ പൊന്നേ ചേച്ചിയല്ലേ ഞാൻ നിങ്ങളെ ഒന്ന് കണ്ടിട്ട് പൊയ്ക്കോളാം. ഷിജി ചേച്ചി ജനൽ തുറന്നു.
ഷിജി ചേച്ചി പറഞ്ഞു എടോ ബെറ്റ്സി വേഗം വേണം കേട്ടോ. അമ്മച്ചി എങ്ങാനും കണ്ടാൽ ശരിയാകത്തില്ല.
എടോ ഷിജി അമ്മച്ചി ഒന്നും അറിയാൻ പോകുന്നില്ല. താൻ പേടിക്കാതെ നിൽക്ക്. എനിക്കും ബെറ്റ്സി ചേച്ചിക്കും പരസ്പരം കണ്ടപ്പോൾ ഒന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. ഞാൻ ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി നിന്നു. ആ കണ്ണുകളിൽ എന്നോടുള്ള പ്രേമം എനിക്കു കാണാൻ കഴിഞ്ഞു. എന്നിട്ട് ഞാൻ ഇങ്ങനെ പറഞ്ഞു. എടോ എനിക്ക് സന്തോഷമായി തൻറെ മനസ്സിൽ എനിക്കുള്ള സ്ഥാനം എനിക്ക് മനസ്സിലായി. തൻറെ മനസ്സിൽ എനിക്ക് കുറച്ച് ഇടം തന്നല്ലോ ഇനി എനിക്ക് അതു മതി.
ബെറ്റ്സി ചേച്ചി പറഞ്ഞു, എടാ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. ഇനി നീ പോ നമുക്ക് നാളെ രാവിലെ കാണാം.
ശരി ചേച്ചി
💬 Comments
View all comments