Chapter Title : ആത്മകഥ 4 [ലിജോ]
പോയാലും ആ ഹോട്ടലിലാണ് തങ്ങുന്നത്. പിന്നെ എനിക്ക് ആ ഹോട്ടലിൽ മെമ്പർഷിപ്പ് ഉണ്ട്. എങ്കിൽ ശരി എടോ ഞാൻ അല്പം തിരക്കിലാണ് ഞാൻ രാത്രി വിളിക്കാം. അന്ന് ഏതാണ്ട് വൈകുന്നേരം ആയപ്പോൾ ഷിജി ചേച്ചിയുടെ മമ്മി എന്നെ വിളിച്ചു.
മോനേ ഞാൻ ഷിജിയുടെ മമ്മിയാണ്. മോൻ തിരക്കിലാണോ എനിക്ക് മോനോട് ഒരു കാര്യം പറയാനുണ്ട്.
എന്താ മമ്മി പറഞ്ഞോളൂ എനിക്ക് തിരക്കൊന്നുമില്ല.
അത് മോനെ വേറെ ഒന്നുമല്ല ഈ വരുന്ന വെള്ളിയാഴ്ച ഇവിടെനിന്നും ടൂർ പോകുന്ന കാര്യം മോള് മോനോട് പറഞ്ഞിരുന്നില്ലേ. അവളുടെ പപ്പയ്ക്ക് പാടില്ലാത്തതു കൊണ്ട് എനിക്ക് അവളുടെ കൂടെ പോകാൻ കഴിയില്ല. ഞങ്ങൾ രണ്ടുപേരും കൂടി പോകാം എന്നാണ് കരുതിയിരുന്നത്. ഇനി ടിക്കറ്റ് ക്യാൻസൽ ചെയ്താൽ കാശ് തിരികെ കിട്ടില്ല. മോനേ പറ്റുമെങ്കിൽ അവളുടെ കൂടെ ഒന്ന് ചെല്ലാമോ. അവൾ ഇത് ഒരുപാട് ആഗ്രഹിച്ചു പോയി.
അയ്യോ മമ്മി ഞാൻ ചേച്ചിയുടെ കൂടെ പോകാനോ. നിങ്ങളെ അറിയുന്നവർ ചേച്ചിയുടെ കൂടെ എന്നെ കണ്ടാൽ എന്ത് വിചാരിക്കും.
മോനേ ഇതും അവളെന്നോട് പറഞ്ഞു. അതൊന്നും സാരമില്ല അവൾ മോൻ അനിയൻ ആണെന്ന് പറഞ്ഞു കൊള്ളാം എന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ മോനെ എനിക്ക് മോൻറെ കൂടെ വിശ്വാസത്തോടെ അവളെ വിടാം അല്ലോ.
എന്നാൽ കുഴപ്പമില്ല മമ്മി. ഞാൻ ചേച്ചിയുടെ കൂടെ ടൂർ പോയി കൊള്ളാം. ചേച്ചിയെ ഞാൻ പൊന്നു പോലെ നോക്കി കൊള്ളാം.
അത് എനിക്ക് അറിയാം മോനേ. മോനെ അവളെ ഒരുപാട് ഇഷ്ടമാണ് എന്ന്. എൻറെ മോൾക്ക് ഭർത്താവു മൊത്ത് ഒരു ടൂർ പോകാൻ ഭാഗ്യം കിട്ടിയിട്ടില്ല. അത് മോൻറെ കൂടെ ആകുമ്പോൾ അവൾക്ക് സന്തോഷം ആകും. എങ്കിൽ മോനെ ഞാൻ അവളോട് പറഞ്ഞോട്ടെ മോൻ കൂടെ വരും എന്ന്.
ആ പറഞ്ഞോ മമ്മി. എന്തായാലും ഞാൻ ചേച്ചിയുടെ കൂടെ പോകാൻ റെഡി ആണ്. ആട്ടെ വെള്ളിയാഴ്ച എപ്പോഴാണ് പോകുന്നത്.
മോനെ പള്ളിയിൽ നിന്നും ഒരു ആറര മണി കഴിയുമ്പോൾ ബസ് പുറപ്പെടാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. മോൻ ഒരു അഞ്ചുമണി ആകുമ്പോഴേക്കും ഇങ്ങോട്ട് വീട്ടിലേക്ക് വന്നാൽ മതി.
💬 Comments
View all comments