0%

Chapter Title : ആത്മസഖി 2 [ജിബ്രീൽ]

Author : Kambikathakal Read All Parts 139

വലിയ വില കൽപിക്കാതെ നടന്നു പോയി

&&&&&&&&&&&&&&&&&&&&&&&&&&&&&

പിറ്റേന്ന് കോളേജിലെ ഇന്റർവൽ സമയം സലുവിനോട് ബാത്റൂമിലേക്കാണെന്ന് റാഷി സനയുടെയും ഹന്നയുടെയും ക്ലാസിലേക്ക് പോയി

“എന്തായി...... ” ക്ലാസിന്റെ പുറത്ത് സംസാരിച്ചു നിൽക്കുകയായിരുന്ന സനയെയും ഹന്നയെയും മാറ്റി നിർത്തി റാഷി ചോദിച്ചു

“ഇവൾക്ക് സമ്മദമാണ് ......” മറുപടി ഹന്നയാണ് പറഞ്ഞത്

സനയുടെ മുഖത്ത് അപ്പോഴും പരിഭ്രമമാണ്

“പേടിക്കണ്ട അവനിഷ്ടപെടുന്നവർക്കവൻ ജീവൻ വരെ കൊടുക്കും ......” റാഷി അവളുടെ ടെൻഷൻ അകറ്റാൻ വേണ്ടി പറഞ്ഞു

“ഇന്ന് വൈകുന്നേരം അവനോടിത് പറയാം ..... ഞാനവനെ ഗാർഡൻ ഏരിയയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുവരാം ..... ” റാഷിയുടെ വാക്കുകളിൽ മുഴുവൻ അവേശവും സന്തോശവുമായിരുന്നു

അവരിരുവരും അതിനു മറുപടിയായി തലയാട്ടി

&&&&&&&&&&&&&&&&&&&&&&&&&&&&&

“എങ്ങോട്ടാടാ ....... ” ക്ലാസ് കഴിഞ്ഞ് പാർക്കിങ്ങിലേക്ക് പോകാൻ നിന്ന സലുവിനെ കൊണ്ട് റാഷി ഗാർഡൻ ഏരിയയിലേക്ക് നടക്കുന്നതിനിടെ സലു ചോദിച്ചു

“പറയാം ആദ്യം നീ ഒന്ന് വാ....... ”

അവരുടെ നടത്തം ചെന്ന് അവസാനിച്ചത് ഗാർഡനിലെ വലിയ പുളി മരത്തിന്റെ ചോട്ടിലാണ്, ഹന്നയും സനയും അവിടെ ആദ്യം തന്നെ ഹാജറായിട്ടുണ്ട്

ഹന്നയെയും സനയെയും കണ്ട സലുവിന് ഒന്നും മനസ്സിലായില്ല

“ഇനി രണ്ടു പേർക്കും പറയാനുള്ളത് മുഖത്തോട് മുഖം നോക്കി പറഞ്ഞോ....... " റാഷി സലുവിന്റെ പുറത്ത് രണ്ട് കൊട്ട് കൊട്ടി

'ഇവളോട് എന്തു പറയാൻ .....' സലു അവന്റെ മനസ്സിൽ ആലോചിച്ചു കൊണ്ട് റാഷിയെ നോക്കി

“നിനക്ക് നാണമാണെങ്കി സന പറയും ......” റാഷി സനക്ക് നേരെ തിരിഞ്ഞു

സനയുടെ മുഖമാകെ വിളറി വെളുത്തിട്ടുണ്ട് അവളുടെ ഇളം ചുവപ്പ് ചുണ്ടിന്റെ മുകളിളിലെ വിയർപ്പ് തുള്ളികളെ അവളമർത്തി തുടച്ചു

അൽപ സമയം കഴിഞ്ഞിട്ടും അവളൊന്നും പറയാതിരുന്നത് കണ്ട ഹന്ന അവളെ തോളു കൊണ്ടൊന്ന് തട്ടി

“എനിക്കും ഇഷ്ടാ.....” സന സലുവിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു

“എന്ത് .......” സലു അന്തം വിട്ടു

“ഓഹ്...... നിനക്കിവളോട് ഉള്ളത് പോലെ അവൾക്ക് നിനോടും പ്രേമാണന്ന് .......”സലു അന്തം വിട്ട് നിൽക്കുന്നത് കണ്ട് റാഷി അവന് പറഞ്ഞു കൊടുത്തു

“അതിന് ....... അതിന് എനിക്കിവളെ ഇഷ്ടമാണെന്ന് നിന്നോടാരാ

💬 Comments

View all comments