Chapter Title : ആത്മസഖി 2 [ജിബ്രീൽ]
അവന് വേദനിക്കുന്നത്. എനിക്കിഷ്ടമല്ല എനിക്ക് മാത്രമല്ല മിന്നുവിനും അതുപോലെ അവനെ അറിയുന്ന ഇഷ്ടപെടുന്ന ആർക്കും ” റാഷി ഒന്ന് നിർത്തി
ഹന്നയുടെയും സനയുടെയും മുഖത്ത് എന്താ കാര്യം എന്നറിയാത്ത ഒരു അമ്പരപ്പായിരുന്നു
“സന....... സലുവിന് നിന്നോട് പ്രേമാണ് ..... നിനക്കും അവനോട് അങ്ങനെ ഇല്ലേ ..” അവൻ പ്രതീക്ഷയോടെ സനയുടെ മുഖത്തേക്ക് നോക്കി
സനയും ഹന്നയും ഞെട്ടി നിൽക്കാണ്
“മറുപടിയവൾ നാളെ പറയും .......” എന്തോ പറയാൻ നിന്ന സനയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ഹന്ന മറുപടി പറഞ്ഞു
സന അത്ഭുതത്തോടെ ഹന്നയെ നോക്കി
“ശരി ......പിന്നെ അന്നന്നത്തെ സംഭവത്തിന്റ പേരിൽ ദേശ്യം വക്കരുത്, മിന്നു ..... അവളൊരു ദേശ്യത്തിൽ ചെയ്തതാണ് ” റാഷി ഒരു പുഞ്ചിരിയോടെ പറഞ്ഞു
അവരുടെ കയ്യിൽ നിന്നും മറുപടിയെന്നും ഉണ്ടായിരുന്നില്ല
ഒന്നും കൂടി അവരെ നോക്കി കൊണ്ട് റാഷി അവന്റെ ബൈക്കിന്റെ അടുത്തേക്ക് നീങ്ങി
&&&&&&&&&&&&&&&&&&&&&&&&&&&&&
“മാമി ആ രണ്ട് ബാഗല്ലെ ഉള്ളു .......” കാറിന്റെ ഡിക്കി അടച്ചു കൊണ്ട് സലു ചോദിച്ചു
അതിനു മറുപടിയായി മറിയം ഒന്നു മൂളി
മിന്നു അവളുടെ മൂന്ന് ദിവസത്തെ പരിസ്ഥിതി ക്യാമ്പിനു വേണ്ടി ആലപ്പുഴയിലേ പോവുകയാണ് നാളെ രാവിലെ അവിടെ എത്തണം. റസാഖും മറിയവും അവളുടെയൊപ്പം പോവുന്നുണ്ട്, കാറിലാണ് യാത്ര
എല്ലാവരും മാളിയേക്കൽ തറവാടിന്റെ പുറത്തുണ്ട് സൈനബയോടും അവളുടെ ഉപപ്പഅബ്ദുള്ളയോടും യാത്ര പറഞ്ഞ് മിന്നു സലുവിന്റെയും റാഷിയുടെയും അടുത്ത് വന്ന്
“ഞാൻ വരുന്നവരെ പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുത് ....” അവൾ ഗൗരവമണിഞ്ഞു കൊണ്ട് പറഞ്ഞു
റാഷിയുടെയും സലുവിന്റെയും മുഖത്ത് ചിരി
“ഞാൻ വന്നിട്ട് നമുക്ക് ഒരുമിച്ച് പുതിയ പ്രശ്നങ്ങളുണ്ടാക്കാം ......” അവരുടെ അടുത്തേക്ക് നീങ്ങി കൊണ്ടവൾ അവരുടെ ചെവിയിൽ പറഞ്ഞവൾ കാറിലേക്ക് കയറി
അവരെ മൂന്നു ദിവസത്തേക്കാണെങ്കിലും വിട്ടു പോവുന്നതിന്റെ സങ്കടം അവളുടെ മുഖത്തുണ്ട്
“എന്തായിരുന്നു നിനക്ക് കോളേജിൽ പരുവാടി ......”കാറ് പോയി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് നടക്കുന്നതിനിടയിൽ സലു ചോദിച്ചു
“അതൊക്കെ നീ സമയമാവുമ്പോ അറിഞ്ഞാ മതി ......” റാഷി ഒരു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
സലു അവനെ ഒന്നു നോക്കി പക്ഷേ അവനതിന്
💬 Comments
View all comments