Chapter Title : ആത്മസഖി 2 [ജിബ്രീൽ]
അവരുടെ നേരെ ചെല്ലാൻ നിന്നപ്പോഴേക്ക് മിന്നുവിന്റെ അലർച്ച മുഴങ്ങി
നിശബ്ദരായ ആൾകൂട്ടത്തിനിടക്ക് മിന്നു നടന്നു വന്നു
“നിങ്ങളുടെ വണ്ടി എവിടെയായിരുന്നു ......” മിന്നു ഹന്നയോട് ചോദിച്ചു
“റോഡിന്റെ സൈഡിൽ ........ ” മിന്നുവിനെ കണ്ട ഞെട്ടൽ മറച്ച് പിടിച്ച് ഹന്ന കൂസലില്ലാതെ പറഞ്ഞു
മിന്നു അവളുടെ കൈ പിടിച്ച് അവരുടെ വണ്ടി മറിഞ്ഞ സ്ഥലത്തേക്ക് പോയി
“നിന്റെ വണ്ടി സൈഡിലായിരുന്നെങ്കിൽ ഈ പാടെങ്ങനെ ഇവിടെ വന്നു ” അവരുടെ വണ്ടി ചിരകിയതിന്റെ പാട് റോഡിന്റെ നടുവിൽ കാണിച്ചു കൊടുത്താ കൊണ്ട് മിന്നു ചോദിച്ചു
ശേഷം മിന്നു ആളുകൾക്ക് നേരെ തിരിഞ്ഞു
“ ഈ വളവിൽ റോഡിന്റെ നടുക്ക് നിർത്തിയിട്ട ഒരു സ്കൂട്ടറിൽ വന്ന് ഇടിച്ചില്ലെങ്കിലല്ലെ അത്ഭുതം ”
അതുവരെ ഹന്നയുടെ ഭാഗത്തായിരുന്നവരെല്ലാം ഒരു കുറ്റബോധവുമില്ലാതെ അവൾക്കെതിരെ തിരിഞ്ഞു, ആളാവാൻ മുന്നോട്ടു വന്നവന്റെ പൊടി പോലും കാണാനില്ല
“എന്തായിരുന്നു അവളുടെ അഹങ്കാരം ...... ”
“ ഞാനപ്പോഴേ പറഞ്ഞില്ലേ ആ പയ്യൻമാർ തെറ്റൊന്നും ചെയ്തിട്ടില്ലാന്ന് .... ”കൂട്ടം കൂടിയിട്ടുള്ള ആളുകൾ പറയുന്നത് കേട്ട് ഹന്നയുടെയും സനയുടെയും തല കുനിഞ്ഞു
“പിന്നെ നിനക്ക് വേണ്ടത് അശുപത്രി ചിലവ് പിന്നെ നിന്റെ വണ്ടിയുടെ കേട് പാടിനുള്ള ചിലവ് ഇതൊന്നും കൂടാതെ നിന്റെ ഈ പെർഫോമൻസിനുള്ള ഒരു ക്യാഷ് പ്രൈസും കൂടി ഞാൻ തരാം .......”
അടുത്ത നിമിഷം മിന്നു ഹന്നയുടെ ചെപ്പകുറ്റിക്ക് കൊടുത്തു
“ഇത് ആശുപത്രി ചിലവ് ........“
“ ഇനി വണ്ടിക്കുളളത് ”എന്നു പറഞ്ഞ് വീണ്ടും തല്ലാൻ കൈ ഉയർത്തിയ മിന്നുവിനെ സലു തടഞ്ഞു
“മിന്നു മതി ........” സലു
💬 Comments
View all comments