0%

Chapter Title : ആത്മസഖി 2 [ജിബ്രീൽ]

Author : Kambikathakal Read All Parts 528

“പറയാം ആദ്യം നീ ഒന്ന് വാ....... ”

അവരുടെ നടത്തം ചെന്ന് അവസാനിച്ചത് ഗാർഡനിലെ വലിയ പുളി മരത്തിന്റെ ചോട്ടിലാണ്, ഹന്നയും സനയും അവിടെ ആദ്യം തന്നെ ഹാജറായിട്ടുണ്ട്

ഹന്നയെയും സനയെയും കണ്ട സലുവിന് ഒന്നും മനസ്സിലായില്ല

“ഇനി രണ്ടു പേർക്കും പറയാനുള്ളത് മുഖത്തോട് മുഖം നോക്കി പറഞ്ഞോ....... " റാഷി സലുവിന്റെ പുറത്ത് രണ്ട് കൊട്ട് കൊട്ടി

'ഇവളോട് എന്തു പറയാൻ .....' സലു അവന്റെ മനസ്സിൽ ആലോചിച്ചു കൊണ്ട് റാഷിയെ നോക്കി

“നിനക്ക് നാണമാണെങ്കി സന പറയും ......” റാഷി സനക്ക് നേരെ തിരിഞ്ഞു

സനയുടെ മുഖമാകെ വിളറി വെളുത്തിട്ടുണ്ട് അവളുടെ ഇളം ചുവപ്പ് ചുണ്ടിന്റെ മുകളിളിലെ വിയർപ്പ് തുള്ളികളെ അവളമർത്തി തുടച്ചു

അൽപ സമയം കഴിഞ്ഞിട്ടും അവളൊന്നും പറയാതിരുന്നത് കണ്ട ഹന്ന അവളെ തോളു കൊണ്ടൊന്ന് തട്ടി

“എനിക്കും ഇഷ്ടാ.....” സന സലുവിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു

“എന്ത് .......” സലു അന്തം വിട്ടു

“ഓഹ്...... നിനക്കിവളോട് ഉള്ളത് പോലെ അവൾക്ക് നിനോടും പ്രേമാണന്ന് .......”സലു അന്തം വിട്ട് നിൽക്കുന്നത് കണ്ട് റാഷി അവന് പറഞ്ഞു കൊടുത്തു

“അതിന് ....... അതിന് എനിക്കിവളെ ഇഷ്ടമാണെന്ന് നിന്നോടാരാ പറഞ്ഞത് ” സലു അക്ഷരാർഥത്തിൽ ഞെട്ടി പോയിരുന്നു

ഹന്നയും സനയും റാഷിയെ നോക്കി

“കളിക്കല്ലേ സലു, നീയല്ലെ മിനിഞാന്ന് കാറിൽ വെച്ച് പറഞ്ഞത് ” റാഷി അലറി

“അത് നീ അന്ന് ഒരു സ്വൈര്യം തരാതെ ശല്യപെടുത്തിയപ്പോ ഞാൻ വെറുതെ പറഞ്ഞതല്ലേ .......”സലുവിന്റെ ശബ്ദം നിസ്സാഹയമായിരുന്നു

റാഷിക്കും സലുവിനും അവർക്ക് പറ്റിയ അബദ്ധങ്ങൾ മനസ്സിലായി

സലു

💬 Comments

View all comments