0%

Chapter Title : ആത്മസഖി 2 [ജിബ്രീൽ]

Author : Kambikathakal Read All Parts 144

അവനൊന്ന് നിർത്തി

“ അങ്ങനെ ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോ എനിക്ക് ഒരു തേപ്പു കിട്ടി ഞാൻ സ്നേഹിച്ചിരുന്ന എന്നെ സ്നേഹിച്ചുരുന്നു എന്ന് ഞാൻ വിശ്വസിച്ചുരുന്നവള് എന്നെ ചതിച്ചു.... ” അവളുടെ മുഖത്തെ ഭാവം മനസ്സിലാവാത്തതുകൊണ്ട് തന്നെ അവൻ തുടർന്നു

“ ആദ്യം സങ്കടം ....... പിന്നെ ദേശ്യം..... അത് പതിയെ പകയിലേക്ക് മാറി, അങ്ങനെ അവളോടുള്ള ദേശ്യം തീർക്കാൻ പല പെണ്ണുങ്ങളേയും സ്നേഹിക്കുന്നതായി അഭിനയിച്ചു.....” റാഷി ഒന്നു നിർത്തി പിന്നെയും പറയാൻ തുടങ്ങി

“ എന്നെ പ്രേമിച്ചിരുന്ന പെൺകുട്ടികളെല്ലാം ഒന്നെല്ലെങ്കിൽ എൻ്റെ പണം അല്ലെങ്കിൽ വേറെന്തെങ്കിലും കാരണങ്ങൾ കൊണ്ട് എന്നെ ഇഷ്ടപെട്ടവരാണ് പക്ഷേ നീ അങ്ങനെയായിരുന്നില്ല, ഞാൻ നിന്നോട് ചെയ്ത തെറ്റിനെ ന്യായീകരിക്കുകയല്ല ...... നിന്നോട് ഞാൻ ചെയ്തതിന് ജീവിത കാലം മുഴുവൻ നിന്നെ സ്നേഹിച്ച് പ്രായശ്ചിത്തം ചെയ്യാൻ എന്നെ അനുവദിച്ചൂടെ....” അവസാനമെത്തിയപ്പോഴേക്കും അവൻ്റെ ശബ്ദത്തിൽ യാജന കടന്നുവന്നിരുന്നു

ഹന്ന എഴുന്നേറ്റു “ഇനിയും നീയെന്നെ ചതിക്കില്ലായെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല........ എങ്കിലും ഇത് സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു ”ഹന്ന യാതൊരു ഭാവ വ്യത്യാസവുമില്ലാതെ പറഞ്ഞു

റാഷി ഞെട്ടി പോയിരുന്നു അവളുടെ അടുത്ത് നിന്നും ഉടനെ ഒരു സമ്മദം റാഷി പ്രതീക്ഷിച്ചിരുന്നില്ല ആ ഹ്ളാദവും സന്തോഷവും കാരണം എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയുമില്ലാതയവൻ സ്തംപിച്ചു നിന്നു അവൻ്റെ മറുപടിക്കൊന്നും നിക്കാതെ ഹന്ന നടന്നു നീങ്ങി

&&&&&&&&&&&&&&&&&&&&&&&&&&&&&&&

കോളേജിലെ ക്ലാസ് കഴിഞ് ഒരു വൈകുന്നേരം റാഷിയും സലുവും ഫുട്ബാൾ പ്രാക്ടീസിനു ഗ്രൗണ്ടിലായിരുന്നതുകൊണ്ടു തന്നെ കാൻ്റീനിൽ അവളൊറ്റക്കിരുന്ന് ചായ കുടിക്കുകയായിരുന്നു

“ഹായ് .....” അവളുടെ ടേബിളിലിരുന്നു കൊണ്ട് ചെയർമാൻ അഭിനവ് അവളുടെ ശ്രദ്ധ ക്ഷണിച്ചു

മറുപടിയായി അവളൊന്നു പുഞ്ചിരിച്ചു

“ അമാന ഫാത്തിമ അതല്ലേ പേര്” അഭിനവ് ആദ്യ ചോദ്യം തൊടുത്തു

അതിനവൾ തലകുലുക്കി

“ എന്താടോ നിൻ്റെ നാവ് വർക്ക് ചെയ്യില്ലേ....”താൻ എന്തു പറയുന്നതിനെല്ലാം ആഗ്യം കൊണ്ട് മറുപടി പറയുന്ന അവളോടുള്ള അമർഷം മറച്ചുപിടിച്ചുകൊണ്ടവൻ ചോദിച്ചു

“ അതല്ലാ...... ഞാൻ എന്നെ ഉപദ്രവിക്കാൻ ചേട്ടൻ പറഞ്ഞയക്കുന്ന വല്ല ആളുകളും വരുന്നുണ്ടോന്ന് നോക്കിയതാ...”

അഭിനവ് അക്ഷരാർഥത്തിൽ ഞെട്ടി പോയിരുന്നു

അവൻ്റെ മുഖത്ത്

💬 Comments

View all comments