0%

Chapter Title : ആത്മസഖി 2 [ജിബ്രീൽ]

Author : Kambikathakal Read All Parts 145

ദേശ്യവും അത്ഭുതവും മിന്നി മാഞ്ഞു

“ അനെ ഞാൻ തന്നെയാണവനെ പറഞ്ഞയച്ചത് ........ പക്ഷേ അത് നിന്നെ ഉപദവിക്കാനൊന്നുമല്ല, നിൻ്റെ മനസ്സിൽ ഒരു സ്ഥാനമുണ്ടാക്കി എടുക്കാനാണ് ” പെട്ടന്നു തന്നെ അഭിനവ് അവൻ്റെ മുഖത്ത് സങ്കടം നിറച്ചുകൊണ്ട് പറഞ്ഞു

“അമാന .......ഐ ലവ് യു......” അവൻ പറഞ്ഞു നിർത്തി

“എനിക്ക് നിന്നെ ഇഷ്ടമല്ല, ഒരിക്കലും ഇഷ്ടപെടാനും പോകുന്നില്ല......” അവളുടെ വാക്കുകൾ ശാന്തമെങ്കിലും ഉറച്ചതായിരുന്നു

അഭിനവിൻ്റെ മഖത്ത് കോപം,എടുത്തടിച്ച പോലുള്ള ഒരു മറുപടി അവൻ ഒട്ടും അതും ചെയർമാനും കോളേജ് ഹീറോയുമായ അവൻ്റെ നേരെ അവൻ തീരെ പ്രധീക്ഷിച്ചിരുന്നില്ല അതവൻ്റെ ഈഗോക്ക് തന്നെ കൊണ്ടു

“ഡീ..... ഒന്ന് നിന്നെ....... "എഴുന്നേറ്റു പോവാൻ നിന്ന അവളെ അവൻ വിളിച്ചു

“നിന്നോടുളള പ്രേമം മൂത്തിട്ടൊന്നുമല്ല നിൻ്റെ ഈ സൗന്ദര്യം ......അതൊന്നു അനുഭവിക്കാനാണ്....... എന്തായാലും നീ ഒരിക്കലും എന്നെ സ്നേഹിക്കില്ലാന്ന് പറഞ്ഞ സ്ഥിതിക്ക്,നീ കുറിച്ചു വെച്ചോ നിന്നെ ഞാൻ എൻ്റെ കിടക്കയിൽ എത്തിച്ചിരിക്കും” അവനവളുടെ അടുത്തേക്ക ചെന്ന് ദേശ്യത്തിലെങ്കിലും പതിയെ പറഞ്ഞു

അവളുടെ മുഖത്ത് പുഛം കടന്നു വന്നു

“എന്താടി നിനക്കിത്ര ധൈര്യം....." അവളുടെ മുഖത്തെ പുഛം കണ്ട അവൻ്റെ ശബ്ദമയർന്നു

അവൻ്റെ ഒച്ച പൊങ്ങിയതും ചുറ്റുമുള്ള ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി അത് കണ്ടവൻ അവളെയൊന്നു കനപ്പിച്ചു നോക്കി പുറത്തേക്കു പോയി മിന്നു ഗ്രൗണ്ടിലേക്കും

&&&&&&&&&&&&&&&&&&&&&&&&&&&&&&&

'കോളേജ് കഴിഞ്ഞ് റാഷി ഹന്നയെയും കൊണ്ട് സലുവിൻ്റെ വീട്ടിലെത്തി

“ഉമ്മാ.........” തുറന്നിട്ട വാതിലിൽ കൂടി അകത്തേക്കു കയറി അവൻ ഉറക്കെ വിളിച്ചു

“അകത്തേക്കു വാ.......”വീടിൻ്റെ വാതിൽപടിയിൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഹന്നയെ അവൻ അകത്തേക്ക ക്ഷണിച്ചു

കോളേജിൽ നിന്നും ഒരു പ്രധാനപെട്ട സ്ഥലത്തേക്ക് പോവാനുണ്ടെന്ന് പറഞ്ഞു കൊണ്ട് വന്നതായിരുന്നു റാഷി ഹന്നയെ

അവൻ അകത്തേക്കു കയറിയപ്പോൾ കാണുന്നത് സോഫയിലിരുന്ന് വായിച്ച പുസ്തകം മുഖത്ത് വെച്ച് ഉറങ്ങുന്ന സൈനബാനെയാണ്

“ട്ടോ..........” റാഷി ഹന്നയോട് ശബ്ദമുണ്ടാക്കാതിരിക്കാൻ വേണ്ടി പറഞ്ഞ് സോഫയുടെ അടുത്ത് ചെന്ന് ഉറക്കെ അലറി

ഞെട്ടിയെണീറ്റ സൈനബ റാഷിയെ കണ്ട് അവൻ്റെ ചെവി പിടിച്ച് തിരിക്കാൻ തുടങ്ങുമ്പോഴാണ് ഹാളിലെ വാതിൽക്കൽ നിൽക്കുന്ന ഹന്നയെ കണ്ടത്

“ എന്താ മോളേ

💬 Comments

View all comments