Chapter Title : ആത്മസഖി 2 [ജിബ്രീൽ]
അവിടെ നിൽക്കുന്നത് അകത്തേക്ക് കയറി വാ..... ” അവൻ്റെ ചെവിയിൽ നിന്നും കൈയ്യെടുത്ത് ഹന്നയെ അകത്തേക്ക ക്ഷണിച്ചു
അവളുടെ മുഖത്ത് ചെറിയ ടെൻഷനുണ്ടെങ്കിലും അവളകത്തേക്കു വന്നു
“ഇതാണ് ഞാൻ പറഞ്ഞ ഹന്ന ........” ഹന്നയുടെ കൈ പിടിച്ച് മുമ്പിലേക്ക് നിർത്തി
“എന്താ മോളേ നീ ഇങ്ങനെ അന്തംവിട്ട് നിൽക്കുന്നത് .......” അമ്പരപ്പ് വിട്ടുമാറാത്ത ഹന്നയുടെ കവിളിൽ തലോടി കൊണ്ട് സൈനബ ചോദിച്ചു
“ഒന്നുല്ല.......” അവൾ പറഞ്ഞൊപ്പിച്ചു
“എന്നാ നിങ്ങളിരിക്ക് ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം .......” സൈന ബ അടുക്കളിയിലേക്ക് പോയി
ഹന്ന ഹാളിൻ്റെ ചുറ്റുമൊന്നു കണ്ണോടിച്ചു അവിടെ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയിലതികവും സലുവിൻ്റെയായിരുന്നു
റാഷി മുകളിലേക്ക് കയറ പോവുന്നത് കണ്ട ഹന്നയും അവനെ പിന്തുടർന്നു
അവർ രണ്ടു പേരും ഒരു മുറിയിലേക്കാണ് കയറിയത്
ഒറ്റ നോട്ടത്തിൽ തന്നെ ഹന്നക്കത് സലുവിൻ്റെ റൂമാണെന്ന് മനസ്സിലായി
പെട്ടന്നവളുടെ കണ്ണുകൾ ഭിത്തിയിൽ തൂക്കിയിട്ട ഒരു ഫോട്ടോയിൽ ഉടക്കി, സലുവിൻ്റെ അപ്പുറവും ഇപ്പുറവും നിന്ന് അവൻ്റെ ഇരു കവിളുകളിലും ഉമ്മ വെച്ചു നിൽക്കുന്ന റാഷിയും മിന്നുവുമായിരുന്നു ഫോട്ടോയിൽ
അവളതിൻ്റെ അടുത്തേക്കു ചെന്നു
“ ഞങ്ങൾ എഴാം ക്ലാസിൽ പഠിക്കുമ്പോ എടുത്തതാ.....” റാഷി പറഞ്ഞു കൊടുത്തു
മറുപടിയായി അവളൊന്നു മൂളി
“ഹന്ന .........”
അവൻറെ വിളി കേട്ട് തിരിഞ്ഞ അവളുടെ തൊട്ടു മുമ്പിലായി അവൻ വന്നു നിന്നു
അവനെ തൊട്ടടുത്തേക്കു വന്നതിൻ്റെ ഞെട്ടൽ മാറുന്നതിനുമുമ്പ് തന്നെ റാഷി അവളുടെ കൈയ്യിലേക്ക് ഒരു സ്വർണ മോതിരം ഇട്ടു കൊടുത്തു
“ ഇതെൻ്റെ മമ്മിൻ്റെ മോതിരമാണ് .....ഇനി ഇത് നിൻ്റെ കയ്യിലാണ് കിടക്കേണ്ടത് " അവനെ നോക്കി സ്തപിച്ചു നിൽക്കുന്ന അവളുടെ നേരെ വിരൽ ഞൊടിച്ചു കൊണ്ടവൻ പറഞ്ഞു
“എന്തുപറ്റി ........" അവളുടെ കണ്ണ് നനഞ്ഞതു കണ്ടവൻ ചോദിച്ചു
“ ഒന്നുല്ല ഹോസ്റ്റലിൽ കയറാൻ സമയമായി......”നിറഞ്ഞ കണ്ണുകൾ അവൻ കാണാതിരിക്കാൻ വേണ്ടി തിരിഞ്ഞു നിന്നവൾ മറുപടി പറഞ്ഞു
“ശരി ...... ഉമ്മ ചായ ഉണ്ടാക്കിയിട്ടുണ്ടാവും അത് കുടിച്ച് പോവാം "റാഷി അവളേം കൊണ്ട് താഴേക്ക് നടന്നു
&&&&&&&&&&&&&&&&&&&&&&&&&&&&&&&
രണ്ടാം സെമസ്റ്റർ പകുതി കഴിഞ്ഞ് കോളേജ് ഇല്ലാതിരുന്ന ഒരു വ്യഴാഴ്ച ബിസ്നസ്
💬 Comments
View all comments