0%

Chapter Title : ആത്മസഖി 2 [ജിബ്രീൽ]

Author : Kambikathakal Read All Parts 147

ക്ലബിൻ്റെ മീറ്റിങ്ങ് അറ്റൻ്റ് ചെയ്ത് കോളേജിൽ നിന്നും തിരിച്ചു പോവുന്ന വഴി കോളേജിൽ നിന്നും അൽപം മാറിയുള്ള ചായ കടിയിൽ നിന്നും

ചായ കടയുടെ എതിർവശത്തുള്ള പഞ്ചായത്ത് ഉപരോധിക്കുന്ന കുറച്ച് പാർട്ടിക്കാരേയും അവരെ ബാരിക്കേഡു വെച്ച് തടഞ്ഞു നിർത്തിയ പോലീസുകാരേയുമെല്ലാം കണ്ടു കൊണ്ട് പതിയെ പതിയെ ചായ ഊതി ഊത ഊതി കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു സലു

പെട്ടന്നാണ് അവൻ്റെ ശ്രദ്ധ ഇളം ഗോൾഡൻ കളർ ചുരിധാറു ധരിച്ചു ആ സമരത്തിൻ്റെ ഇടയിൽ കൂട പഞ്ചായത്തിലേക്ക് പോവാൻ ശ്രമിക്കുന്ന സനയിൽ പതിഞ്ഞത്

“ചാർജ്......." പ്രധിഷേധക്കാർ എറിഞ്ഞ കല്ല് പോലീസിൻ്റെ നേരെ എത്തിയതും മുമ്പിലെ പോലീസുകാരൻ്റെ ശബ്ദം മൈക്കിൽ മുഴങ്ങി

സമരക്കാർക്കു നേരെ പോലീസ് ഇരച്ചെത്തി

കുടിച്ചു കൊണ്ടിരുന്ന ഗ്ലാസ് നിലത്തിട്ടു കൊണ്ട് സലു അവിടേക്ക് പാഞ്ഞു

സ്കോളർഷിപ്പിനു വേണ്ടിയുള്ള ഒരു പേപ്പർ മേടിക്കാനാണ് സന ഹോസ്റ്റലിൽ നിന്നും പഞ്ചായത്തിലേക്ക് വന്നത്, പഞ്ചായത്തിനു മുമ്പിലുള്ള കൂട്ടം കണ്ടവൾ തിരിച്ചു പോവാൻ വിചാരിച്ചിരുന്നതായിരുന്നു , പക്ഷേ 'സ്കോളർഷിപ്പിനപേക്ഷിക്കാൻ ഇനി കുറച്ചു ദിവസങ്ങളേ ബാക്കിയൊള്ളു എന്നതു കൊണ്ടവൾ സമരത്തിനിടയിലൂടെ അകത്തേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് പോലീസ് പാഞ്ഞു വന്നത്.

പെട്ടന്ന് അവൾക്ക് എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല അവൾ തരിച്ചു. നിൽക്കുകയായിരുന്നു. ചുറ്റു അടികൊണ്ട് അളുകൾ നിലവിളിക്കുന്നതും കരയുന്നതു കേട്ടവൾ പേടിച്ച് കരയാൻ തുടങ്ങി,

നിറഞ്ഞു വന്ന കണ്ണുകളിൽ അവളുടെ നേരെ ഒരാൾ ഓടി വരുന്നതവൾക്ക് അവൾക്ക് അവ്യക്തമായി കാണാമായിരുന്നു. അയാൾ ഓടി വന്നവളെ പിടിച്ചു വലിച്ചു നെഞ്ചോടു ചേർത്തു

സലു റോഡ് ക്രോസ് ചെയ്ത് ആൾക്കൂട്ടത്തിനിടയിൽ കരഞ്ഞു കൊണ്ട് നിൽക്കുന്ന സനയുടെ അടുത്തേക്ക ആളുകളെ തട്ടി മാറ്റികൊണ്ടോട്ടിയെത്തി

അപ്പോഴഴേക്ക് പോലീസുകാർ അവളുടെ അടുത്തെത്തിയിരുന്നു, അതൊന്നും ശ്രദ്ധിക്കാതെ നിൽക്കുന്ന അവളെ വലിച്ചു നെഞ്ചോട് ചേർത്ത് നിർത്തി കൊണ്ടവൻ അവളെ തല്ലാൻ ലാത്തി ഓങ്ങിയ പോലീസുകാരനെ ചവിട്ടി വീഴ്ത്തി

അവൻ്റെ നെഞ്ചിൽ നിന്നും തല ഉയർത്തി നോക്കിയ ഹന്ന കാണ്ടത് സലുവിൻ്റെ മുഖമാണ്

ഇരുട്ടിൽ വെട്ടം കണ്ട പോലെ അവളുടെ ഉള്ളിൽ ആശ്വാസം നിറഞ്ഞു

തങ്ങളുടെ നേരെ വന്ന അടുത്ത ലാത്തി കൈ കൊണ്ട് തടുത്ത് അത്

💬 Comments

View all comments