0%

Chapter Title : ആത്മസഖി 2 [ജിബ്രീൽ]

Author : Kambikathakal Read All Parts 148

വീശിയ പോലീസുകാരനെ തള്ളി വീഴ്ത്തി കൊണ്ടവൻ അവളെയും വലിച്ചു കൊണ്ടോടി

ഓടുന്നതിനിടയിൽ പോലീസിൻ്റെ അടി സലുവിൻ്റെ തലക്ക് കൊണ്ടിരുന്നു പക്ഷേ അവനതൊന്നും കാര്യമാക്കാതെ പാഞ്ഞ് അവളെയു കൊണ്ട് കുറച്ച് ദൂരത്തെത്തി

“നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ......" അവനവളോട് ചോദിച്ചു

ചോദ്യത്തിന് മറുപടിയൊന്നും പറയാതെ തൻ്റെ തലയിലേക്ക് നോക്കി നിൽക്കുന്നവളെ കണ്ട് സലു അവൻറെ തലയൊന്ന് തൊട്ടു നോക്കി

തലയിലെ മുറിവിൽ നിന്നും ചോര അവൻ്റെ കയ്യിൽ പറ്റി

“ഇത് കുഴപ്പമൊന്നുമില്ല ........ നീ ഹോസ്റ്റലിലേക്ക് പൊയ്ക്കോ." പോക്കറ്റിൽ നിന്നും ഒരു കർച്ചീഫെടുത്ത് തലയിൽ കെട്ടി

ഒരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തി

“ചേട്ടാ.... ഹോസ്പിറ്റലിലേക്ക് വിട്ടോ...."

അപ്പോഴും അവനെ തന്നെ നോക്കി നിൽക്കുന്ന ഒന്നുമില്ലെന്ന് കണ്ണടിച്ചു കാണിച്ച് അവൻ ഓട്ടോകാരൻ്റെ തോളിൽ തട്ടി പോവാൻ ധൃതി കൂട്ടി

&&&&&&&&&&&&&&&&&&&&&&&&&&&&&&&

ഹോസ്പിറ്റലിൽ എത്തി മുറിവ് കെട്ടി കാഷ്വാലിറ്റിയിലെ ബെഡിൽ ഇരിക്കുമ്പോഴാണ് റാഷിയും മിന്നുവും ഓടി പാഞ്ഞ് വന്നത്

“എന്താടാ ....... എന്തു പറ്റി "റാഷി ചേദിച്ചു

ഓട്ടോയിൽ പോരുന്ന വഴി സലു റാഷിയെ വിളിച്ച് ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞിരുന്നു

രണ്ടു പേരുടേയും മുഖത്തെ പരിഭ്രമം കണ്ട് സലു അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി, മുറിവ് അത്ര പ്രശ്നമുള്ളതല്ലെന്ന് കാണിച്ച് കൊടുക്കുകയും ചെയ്തു

സലുവിനെ ഇരുത്തിയിട്ടു

ള്ള കിടക്കയിൽ അവന് ഇരുവശത്തുമായി അവർ രണ്ടു പേരും ഇരുന്നു

“ വേദനയുണ്ടോടാ.......” മിന്നു സലുവിൻ്റെ തലയിൽ തൊട്ടു നോക്കി കൊണ്ട് ചോദിച്ചു

“ഇല്ല ടീ ...... തല പൊട്ടിയാ പിന്നെ ഭയങ്കര സുഖമായിരിക്കില്ലേ.....” മറുപടി റാഷിയുടെ അടുത്തു നിന്നാണ് വന്നത്

മിന്നു റാഷിയുടെ തലക്കൊന്ന് കൊടുത്തു കൊണ്ട് സലുവിൻ്റെ തോളിലേക്ക് ചാരി

“ഇപ്പോ എങ്ങനെയുണ്ട്.....” അവരുടെ സംസാരത്തിനിടക്ക് അവിടേക്ക് കടന്നുവന്ന ഡോക്ടർ ചോതിച്ചു

“കുഴപ്പൊമൊന്നുമില്ല........”സലുവിൻ്റെ മറുപടി

“ഇന്നൊരു ദിവസം ഒബ്സർവേഷനിൽ കിടക്കണം നാളെ ഡിസ്ചാർജ് എഴുതാം.... ” ഡോക്ടറവനെ പരിശോധിച്ചു കൊണ്ട് പറഞ്ഞു

ഹോസ്പിറ്റലിലെ അത്യാവശ്യം സൗകര്യമുള്ള ഒരു Alc മുറിയിലായിരുന്നു സലു

സൈനബയോട് വിളിച്ച് അവർ റാഷിയുടെ വീട്ടിലാണെന്നാണ് പറഞ്ഞിട്ടുള്ളത്

വാതിലിലെ മുട്ട് കേട്ട് ഒന്നു മയങ്ങിയിരുന്ന സലു കണ്ണ് തുറന്നു അപ്പോഴേക്ക് മിന്നു

💬 Comments

View all comments