Chapter Title : ആത്മസഖി 2 [ജിബ്രീൽ]
പോയി വാതിൽ തുറന്നു കൊടുത്തിരുന്നു. ഭക്ഷണ പൊതികളുമായി റാഷി അകത്തേക്കു കയറി
“ ഉമ്മ വിളിച്ചിരുന്നു, ഞാനൊരു വിധത്തിൽ അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട് ...” റാഷി ബൈസ്റ്റാൻ്റേഴ്സിൻ്റെ കിടക്കയിലേക്ക് ഇരുന്നു
“നാളെ എന്തായാലും ഉമ്മ അറിയും..... ഇന്നിനി ഇപ്പോ ഇതറിഞ്ഞാ ടെൻഷനടിച്ച് ഓടി ഇങ്ങോട്ടു വരാതിരിക്കാനാ ഞാൻ ആരോടും പറയണ്ടാന്നു പറഞ്ഞത് .......” സലു കട്ടിലിൽ എഴുന്നേറ്റിരുന്നു
മറുപടിയായി റാഷി ഒന്നു മൂളി
“നീ എന്താ ചത്ത കോഴിയെ പോലെ ഇരിക്കുന്നത് ” എന്തോ ആലോചിച്ചു ഇരിക്കുന്ന മിന്നുവിനെ ഒന്നു തട്ടി കൊണ്ട് സലു ചോദിച്ചു
“ഒന്നുല്ല...... നീ കഞ്ഞി വാങ്ങിയിട്ടില്ലേ......." ബെഡിൽ നിന്നെഴുന്നേറ്റ് ഭക്ഷണത്തിൻ്റെ കവറുകൾ നോക്കി അവൾ ചോദിച്ചു
“ കഞ്ഞിയോ ....... ആർക്ക്....? നീ കഞ്ഞിയാണോ കുടിക്കുന്നത് ” റാഷി മിന്നുവിനെ സംശയത്തോടെ നോക്കി
“ അല്ല ഇവന് കഞ്ഞിയല്ലെ കുടിക്കാൻ പറ്റൂ....”
“അവന് ഞാൻ നല്ല ചൂട് പൊറോട്ടയും നല്ല തേങ്ങ കൊത്തിട്ട ബീഫും വാങ്ങിയിട്ടുണ്ട് .....” റാഷി എഴുന്നേറ്റ് ഭക്ഷണത്തിൻ്റെ കവർ തുറന്നു
“ കഞ്ഞി മാത്രം കുടിക്കാൻ ഞാനെന്താ ഇവിടെ ചാവാൻ കിടക്കാ....”സലു മിന്നുവിനെ കൂർപ്പിച്ചു നോക്കി
അവളൊരു ഇളിഞ്ഞ ചിരിയിൽ മറുപടിയൊതുക്കി
രാത്രി ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞ് സലു മരുന്ന് കഴിച്ചതിൻ്റെ ക്ഷീണത്തിൻ മിന്നുവിൻ്റെ മടിയിൽ തല വെച്ച് മയങ്ങിയിരുന്നു
“മിന്നു......”
“മ്മ് ....” സലുവിൻ്റെ തലയിലൂടെ വിരലോടിച്ചു കൊണ്ടവൾ റാഷിയുടെ വിളികേട്ടു
“ ഞാൻ വിചാരിച്ചിരുന്നത് സലു സനയോട് ഇഷ്ടം പറഞ്ഞത് കുറ്റബോധം കൊണ്ടാണെന്നാണ് പക്ഷേ അവന് സനയെ എത്ര ഇഷ്ടമാണെന്ന് ഇന്നെനിക്ക് മനസ്സിലായി”റാഷി സലുവിൻ്റെ മുഖത്തു നോക്കി പറഞ്ഞു നിർത്തി
“അവളെ ഇവന് എന്നെക്കാളുമൊക്കെ ഇഷ്ടമുണ്ടാവോ.....? ” മിന്നുവിൻ്റെ കൈ അപ്പോഴും സലുവിൻ്റെ തലയിലായിരുന്നു
“ആ..... എനിക്കറിയില്ലാ ....” അൽപ നേരം ചിന്തിച്ച് റാഷി ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു
&&&&&&&&&&&&&&&&&&&&&&&&&&&&&&&
കോളേജിലെ പുളിമരചോട്ടിൽ ഇരിക്കുകയായിരുന്നു സലുവും സനയും
“നിനക്കെന്തു പറ്റി........”സലു പറയുന്നതൊന്നും ശ്രദ്ധിക്കാതെ എന്തോ ആലോചിച്ചിരിക്കുന്നവളോടവൻ ചോദിച്ചു
“ഇപ്പോ എങ്ങനെയുണ്ട്........" അവളവൻ്റെ തലയിലേക്ക് ചൂണ്ടി
“എനിക്ക് കുഴപ്പമൊന്നുമില്ല ......” അവൻ കണ്ണടച്ചു കാണിച്ചു
“സ്കോളർഷിപ്പിൻ്റെ
💬 Comments
View all comments