Chapter Title : ആത്മസഖി 2 [ജിബ്രീൽ]
ഇത്താ ...... ഇവള് ഞാൻ എന്തു പറഞ്ഞാലും കേൾക്കില്ല ഇന്നലെ ഇവൾക്ക് വയറു വേദനയായിരുന്നില്ലേ ...... അതുകൊണ്ട് ഞാനിന്നു ഉച്ചക്ക് കാന്റീൻ നിന്ന് കഴിക്കണ്ടാന്ന് പറഞിട്ട് ഇവൾക്ക് ഭക്ഷണം പൊതിഞ കൊടുത്തു ഇവളത് എടുക്കാതെ പോയേക്കുന്നു .....” മറിയം അവളുടെ പരാതിയുടെ കെട്ടഴിച്ച് മിന്നുവിനെ നോക്കി
അവളാണെങ്കി പ്ലേറ്റിൽ നിന്നും തല ഉയർത്തുന്നേ ഇല്ല
“ഞാനിത്ര പറഞ്ഞിട്ടും അവൾക്ക് വല്ല കൂസലുമുണ്ടോന്ന് നോക്കിയേ ഇത്താ...” മറിയ സംങ്കടത്തോടെ പറഞ്ഞു
“നീയൊന്ന് സമാദാനപെട് മറിയാ ......” സൈനബ അവളെ സമാദാനിപ്പിച്ച് അവളെ അടുത്തുള്ള ഒരു ചെയറിൽ ഇരുത്തി
ഭക്ഷണം കഴിപ്പ് പാതിയിൽ നിർത്തി സലുവും അവളുടെ അടുത്ത് വന്നിരുന്നു
“മാമി .......”
“അവൾക്കു വേണ്ടി വക്കാലത്തു പറയാനാണങ്കി സലു, നീ വാ തുറക്കണ്ട ” എന്തോ പറയാൻ നിന്ന സലുവിനെ അവൾ തടഞ്ഞു
“അവൾക്ക് വേണ്ടി വക്കാലത്ത് പറയേ ..... എന്താ മാമി ഇത് ഞാനെപ്പോഴും മാമിന്റെ സൈഡല്ലേ......” അവനവളുടെ കവിളിൽ പിടിച്ചു വലിച്ച് കൊഞ്ചിക്കാൻ ശ്രമിച്ചു
അതിലൊന്നും അവൾ വീണില്ലാ, അവന്റെ കൈ തട്ടി മാറ്റി അവളവനെ കൂർപ്പിച്ചു നോക്കി പക്ഷേ അവളുടെ മുഖത്ത് ഒരു ചെറിയ ചിരി മിന്നി മാഞ്ഞു പോയിരുന്നു.
“ഓ...... എനിക്കിപ്പോ മനസ്സിലായി മാമി ദേശ്യപെടുമ്പോഴാണ് കൂടുതൽ ഭംഗി, അതുകൊണ്ടല്ലേ .....എപ്പോഴും ഇങ്ങനെ മുഖം കനപ്പിച്ചു നിൽക്കുന്നത് ” സലു അവളുടെ കൈ പിടിച്ചു കൊണ്ട് കള്ള ഗൗരവത്തിൽ പറഞ്ഞു
അവന്റെ മുഖത്തെ എക്സപ്രഷൻ കണ്ടിട്ട് അവൾക്ക് ചിരിക്കാതിരിക്കാനായില്ല അവളുടെ മുഖത്തെ പുഞ്ചിരി വലുതായി
പെട്ടന്ന് തന്നെ അവളെ നോക്കി കൊഞനം കുത്തുന്ന മിന്നുവിനെ കണ്ട അവളുടെ ചിരി മാഞ്ഞു,
അതു മനസ്സിലാക്കിയ സലു മറിയത്തിന്റെ തോളിൽ കൈവെച്ചു
“മാമിക്കിപ്പോ എന്താ വേണ്ടത് അവളിന്ന് കാന്റീനിന്ന് ഭക്ഷണം കഴിക്കാൻ പാടില്ല അത്രേയൊള്ളോലോ ..... അത് ഞാനേറ്റു. ഇവളെ ഇന്ന് കാന്റീനിൽ നിന്ന് പച്ചവെള്ളം പോലും കുടിക്കാൻ ഞാൻ സമ്മദിക്കില്ല ” എന്നു പറഞ്ഞവൻ മറിയത്തിന്റെ കയ്യിൽ നിന്നും ചോറ്റുപാത്രം മേടിച്ചു
“നീ കഴിക്കുന്നില്ലേ ......” സലുവിന്റെ മുഖത്ത് ഒന്ന് തലോടി എഴുന്നേറ്റ മറിയത്തിനോട് സൈനബ
💬 Comments
View all comments