Chapter Title : ആത്മസഖി 2 [ജിബ്രീൽ]
അവളവനെ കൂർപ്പിച്ചു നോക്കി പക്ഷേ അവളുടെ മുഖത്ത് ഒരു ചെറിയ ചിരി മിന്നി മാഞ്ഞു പോയിരുന്നു.
“ഓ...... എനിക്കിപ്പോ മനസ്സിലായി മാമി ദേശ്യപെടുമ്പോഴാണ് കൂടുതൽ ഭംഗി, അതുകൊണ്ടല്ലേ .....എപ്പോഴും ഇങ്ങനെ മുഖം കനപ്പിച്ചു നിൽക്കുന്നത് ” സലു അവളുടെ കൈ പിടിച്ചു കൊണ്ട് കള്ള ഗൗരവത്തിൽ പറഞ്ഞു
അവന്റെ മുഖത്തെ എക്സപ്രഷൻ കണ്ടിട്ട് അവൾക്ക് ചിരിക്കാതിരിക്കാനായില്ല അവളുടെ മുഖത്തെ പുഞ്ചിരി വലുതായി
പെട്ടന്ന് തന്നെ അവളെ നോക്കി കൊഞനം കുത്തുന്ന മിന്നുവിനെ കണ്ട അവളുടെ ചിരി മാഞ്ഞു,
അതു മനസ്സിലാക്കിയ സലു മറിയത്തിന്റെ തോളിൽ കൈവെച്ചു
“മാമിക്കിപ്പോ എന്താ വേണ്ടത് അവളിന്ന് കാന്റീനിന്ന് ഭക്ഷണം കഴിക്കാൻ പാടില്ല അത്രേയൊള്ളോലോ ..... അത് ഞാനേറ്റു. ഇവളെ ഇന്ന് കാന്റീനിൽ നിന്ന് പച്ചവെള്ളം പോലും കുടിക്കാൻ ഞാൻ സമ്മദിക്കില്ല ” എന്നു പറഞ്ഞവൻ മറിയത്തിന്റെ കയ്യിൽ നിന്നും ചോറ്റുപാത്രം മേടിച്ചു
“നീ കഴിക്കുന്നില്ലേ ......” സലുവിന്റെ മുഖത്ത് ഒന്ന് തലോടി എഴുന്നേറ്റ മറിയത്തിനോട് സൈനബ ചോദിച്ചു
“ഇല്ല ഇത്ത ....... അവിടെ പണിയുണ്ട് ” എന്നു പറഞ്ഞവൾ എഴുന്നേറ്റു
&&&&&&&&&&&&&&&&&&&&&&&&&&&&&
“നീ എന്തിനാ മാമിനെ ഇങ്ങനെ സംങ്കട പെടുത്തുന്നത് മിന്നു .....” ബൈക്കിൽ കോളേജിലേക്ക് പോവുന്നതിനിടെ സലു മിന്നുവിനോട് ചോദിച്ചു
“ഉമ്മ ഒരു മുന്നാല് മാസമായി ഞാനെന്തു ചെയ്താലും ദേശ്യപെട്ടാണ് സംസാരിക്കുന്നത്” അവൾ അവന്റെ പുറത്ത് മുഖം വെച്ചു കൊണ്ട് പറഞ്ഞു
“ മാമി ദേശ്യ പെടുമ്പോ നിനക്ക് അടങ്ങി നിന്നൂടെ ..... ” അവനവളോട് കാര്യത്തിൽ ചോദിച്ചു
“എനിക്ക് പറ്റുന്നില്ലാ..... എനിക്ക് ദേശ്യം നിയന്ത്രിക്കാൻ പറ്റുന്നില്ല .....” അവന്റെ
💬 Comments
View all comments