Chapter Title : ആത്മസഖി 2 [ജിബ്രീൽ]
സീനിയേഴ്സ് വളഞ്ഞിട്ടും വെല്ലുവിളിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന മിന്നുവിന്റെ രൂപം,
അവൻ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ പാക്കറ്റ് വെള്ള പൊടി കൈയിലെടുത്തു അത് പുറകൈയ്യിൽ വിതറി എന്നിട്ട് അതാഞ്ഞു വലിച്ചു
മെല്ലെ ചുവന്നു വന്ന അവന്റെ കണ്ണുകൾ മുകളിലേക്ക് മലച്ചു
&&&&&&&&&&&&&&&&&&&&&&&&&&&&&
കോളേജ് ഗ്രൗണ്ടിലെ ഗ്യാലറിയിലിരുന്ന് സലുവും റാഷിയും ഫുട്ബോൾ പ്രാക്ടീസ് ചെയ്യുന്നത് കണ്ടു കൊണ്ടിരിക്കുകയാണ് മിന്നു
അവർക്ക് നാളെ മാച്ചുണ്ട്
“ഡാ ...... തെണ്ടികളേ നിങ്ങളിപ്പോഴെങ്ങാനും വരോ .....” അവൻമാരുടെ പ്രാക്ടീസ് ഇപ്പോഴൊന്നും തീരില്ലെന്നു തോന്നിയ അവൾ വിളിച്ചു ചോദിച്ചു
“ ഒരഞ്ചു മിനിട്ട് ....... ”സലു വിളിച്ചു പറഞ്ഞു
അൽപ സമയം കാത്തു നിന്നിട്ടും അവർക്ക് ഗ്രണ്ടിൽ നിന്നും കയറാൻ ഉദ്ദേശമില്ലന്ന് മനസ്സിലായ അവൾ, ഒരു ചായ കുടിച്ചിട്ട് വരാമെന്നു കരുതി കാന്റീനിലേക്കു നടന്നു
“എങ്ങോട്ടാടി.......” കാന്റീനിലേക്ക് പോകുന്ന വരാന്തയിൽ വെച്ച് ഫ്രഷേഴ്സ് ഡേക്ക് അവളുടെ കൈയ്യിൽ പിടിച്ചവൻ തടഞ്ഞു കൊണ്ട് പറഞ്ഞു
കോളേജ് വിട്ടിട്ട് കുറച്ചു നേരമായിട്ടുണ്ട് അതു കൊണ്ടു തന്നെ വരാന്തയിൽ ആരുമില്ല
“കാന്റീനിലേക്ക് .......” അവൾ ശാന്തമായി മറുപടി പറഞ്ഞു
അവൻ മാറി കൊടുത്തു
അവനെ മറികടന്ന് പോകാൻ നിന്ന അവളുടെ മുടി അവളിട്ടിരിക്കുന്ന ഷാളും കൂട്ടിയവൻ പിടിച്ചു വലിച്ചു
“ആ .......” അവൾ അലറി
പക്ഷേ അത് മുഴുവനാക്കാൻ കഴിയും മുമ്പ് അവളുടെ വായ അവൻ പൊത്തി അവളെ ചുമരിലേക്ക് ചാരി നിർത്തി
അവൾ കുതറി പക്ഷേ അവൻ വിട്ടില്ല. അവൾ കുറച്ചു സമയം അനങ്ങാതെ നിന്ന് ശ്വാസം വലിച്ചു വിട്ട് മുട്ട് കൈ കൊണ്ട് അവന്റെ വയറിനും നെഞ്ചിനുമിടയിൽ കുത്തി
“ആ ....... ആ.....” ഒരലർച്ചയോടെ അവൻ കൈ വിട്ടു
ഉടനെ ഒരു സൈഡ് കിക്കിൽ അവളുടെ കാൽ പാദം അവന്റെ കവിളിൽ പതിഞ്ഞിരുന്നു
ചുറ്റാൻ തുടങ്ങി തലയും വായയയിൽ ചോരയുടെ രുചിയുമായി അവൻ നിലത്തുവീണു
അവൻ പിടിച്ചു വലിച്ച കാരണം കെട്ട് വിട്ടിരുന്ന മുടി ഒന്നും കൂടി വാരി കെട്ടി ഷാള് തലയിൽ കൂടിയിട്ട് കാന്റീൻ ലക്ഷ്യമാക്കി വിട്ടു
ഇതെല്ലാം കുറചപ്പുറത്തെ തൂണിന്റെ മറവിൽ നിന്നും
💬 Comments
View all comments