Chapter Title : ആത്മസഖി 2 [ജിബ്രീൽ]
കണ്ടു കൊണ്ടിരുന്നിരുന്ന ചെയർമാൻ അഭിനവ് അവന്റെ കൂട്ടുകാരന്റെ അടുത്തേക്ക് ചെന്നു, അവനെ പറഞ്ഞു വിട്ടത് തന്നെ അഭിനവായിരുന്നു
അവൻ മിന്നുവിനെ ശല്യം ചെയ്യുമ്പോ അവളെ രക്ഷിച്ച് അവളുടെ മനസ്സിൽ സ്ഥാനമുണ്ടാക്കി എടുക്കാനുള്ള പദ്ധതിയാണ് പാളി പോയത്
പദ്ധതി പാളി പോയതിന്റെ ദേശ്യത്തിലും ബോധം കെട്ട് കിടക്കുന്നവന് എന്തെങ്കിലും പറ്റിയോ എന്ന പേടിയിലും അഭിനവ് കൂട്ടുകാരനെ തട്ടി വിളിച്ചു
&&&&&&&&&&&&&&&&&&&&&&&&&&&&&
വൈകുന്നേരത്തെ പ്രാക്ടീസെല്ലാം കഴിഞ്ഞ് സലുവും റാഷിയും സലുവിന്റെ വീട്ടിലേക്കെത്തി
പ്രാക്ടീസ് കഴിയാൻ സമയമെടുക്കുമെന്ന് മനസ്സിലായ മിന്നു സലുവിന്റെ ബൈക്കെടുത്ത് പോന്നിരുന്നു.
ബെല്ലടി കേട്ട് വാതിൽ തുറന്ന സൈനബ റാഷിയെ കണ്ടതും അവനെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി
“ഉമ്മാ ..... തല്ലല്ലേ ..... ഉമ്മ ..... ” അവൻ കരഞ്ഞു വിളിച്ചു കൊണ്ട് ഹാളിലേക്കു കയറി മേശക്കു ചുറ്റും ഓടാൻ തുടങ്ങി
“റാഷി അവിടെ നിന്നോ ....... നീ എത്ര ദിവസായടാ.... ഇങ്ങോട്ട് വന്നിട്ട് ” സൈനബ കലിപ്പിൽ പറഞ്ഞു
റാഷി സൈനബയെ നോക്കി ഒരു വളിഞ്ഞ ചിരി ചിരിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല. സത്യത്തിൽ കോളേജ് തുറന്നിട്ട് അവൻ ഇങ്ങോട്ട് വന്നിട്ടില്ല
കുറച്ചു ഓടി സൈനബ സോഫ സെറ്റിയിൽ വന്നിരുന്നു
പതിയെ പ്ലാങ്ങി പ്ലാങ്ങി സൈനബയുടെ അടുത്ത് വന്നിരുന്നു. അവൾ മുഖം തിരിച്ച് എഴുന്നേൽക്കാൻ തുടങ്ങിയതും അവൻ നിലത്തേക്ക് വീണ് സൈനബയുടെ കാലിൽ കെട്ടിപിടിച്ചു
“ഉമ്മാ ...... ഉമ്മഎന്നോട് ക്ഷമിക്കണം ഞാനിനിത് ആവർത്തിക്കില്ല ....” പണ്ടത്തെ നാടകത്തിലെ ഡയലോഗിന്റ രീതിയിൽ അവൻ പറഞ്ഞു
അത് കേട്ട് സൈനബക്ക് ചിരി പൊട്ടി .....
സൈനബക്ക് ചിരി പൊട്ടിയതു കണ്ട് റാഷി അവളുടെ കാലിൽ ഇക്കിളിയിടാൻ തുടങ്ങി
“റാഷി വേണ്ടടാ ........” അവൾ പൊട്ടി ചിരിച്ചു കൊണ്ട് കുതറി
“എന്നോട് ക്ഷമിച്ചുന്ന് പറ ” അവൻ ഇക്കിളിയിൽ തുടർന്നു കൊണ്ട് പറഞ്ഞു
“ആ..ക്ഷമിച്ചു ...... ക്ഷമിച്ചു ” ചിരിച്ച് അവളുടെ കണ്ണിലെല്ലാം വെള്ളം വന്നിരുന്നു
അവനവന്റെ മുഖത്ത് നിഷ്കളങ്ക ഭാവം വരുത്തി എഴുന്നേറ്റു
“ഇന്നിനി ഭക്ഷണം കഴിച്ച് ഇവിടെ നിന്നോ .......” സൈനബ വാത്സല്യത്തോടെ അവന്റെ കവിളിൽ തലോടി കൊണ്ട്
💬 Comments
View all comments