Chapter Title : ആത്മസഖി 2 [ജിബ്രീൽ]
പറഞ്ഞു
അടുക്കളയിലേക്ക് പോവുന്ന സൈനബയെ കണ്ടവന്റെ കണ്ണിൽ സന്തോഷ കണ്ണീർ പൊടിഞ്ഞു, അവന്റെ ചിന്തകൾ പുറകിലേക്ക് പോയി
ആറു കൊല്ലങ്ങൾക്കു മുമ്പ് ഒരാക്സിഡന്റിൽ അവനവന്റെ അമ്മയേയും ഉപ്പയേയും നഷ്ടപെട്ടിരുന്നു
സലുവിന്റെ ഉപ്പ അസീസിന്റെ ഉറ്റ കൂട്ടുകാരനായിരുന്നു റാഷിയുടെ ഉപ്പ അനീസ്, അനാഥലയത്തിൽ നിന്നും തുടങ്ങിയ കൂട്ടുകെട്ടായിരുന്നു. അനീസ് അശ്വതിയെ ആയിരുന്നു അവളുടെ വീട്ടുകാരുടെ എതിർപ്പെല്ലാം മറികടന്ന് കല്യാണം കഴിച്ചിരുന്നത്
റാഷി ചെറുപ്പം മുതലെ സൈനബാനെ 'ഉമ്മ' എന്നായിരുന്നു വിളിച്ചിരുന്നത് അവന്റെ അമ്മയെ 'മമ്മി'എന്നും
രക്ഷിതാക്കളുടെ മരണ ശേഷം അവനെ സൈനബ വീട്ടിലേക്ക് കൊണ്ടുവന്നു, തരക്കേടില്ലാത്ത സ്വത്തുകൾ റാഷിയുടെ പേരിലുണ്ടായതു കൊണ്ട് റാഷിയുടെ അമ്മയുടെ കുടുംബക്കാർ കോടതിയിൽ കേസ് കൊടുത്തു.
പതിനെട്ടു വയസ്സു വരെ അവന്റെ സ്വത്തു വകകൾ സർക്കാർ സംരക്ഷണയിലാക്കുമെന്ന് സർക്കാറിന്റെ ഒരു ഹോസ്റ്റലിൽ അവനെ പഠിപ്പിക്കാനുമായിരുന്നു വിധി
കുറച്ച് മാസം മുമ്പ് തന്നെ അവന് പതിനെട്ട് വയസ്സായിരുന്നു. അങ്ങനെ അവൻ ഹോസ്റ്റലിൽ നിന്നും അവന്റെ ഉപ്പാന്റെയും മമ്മിയുടെയും വീട്ടിലേക്ക് മാറി, ഹോസ്റ്റലിലായിരുന്നപ്പോഴും അവനെ അവധി ദിവസങ്ങളിൽ സൈനബ പോലീസ് സ്റ്റേഷനിൽ സത്യവാങ്ങ് മൂലം എഴുതി കൊടുത്ത് അവനെ വീട്ടിലേക്ക് കൊണ്ടുവരുമായിരുന്നു.
പുറകിലെ ഒരു കരസ്പർഷമാണവനെ ചിന്തകളിൽ നിന്നുണർത്തിയത്
“എന്താടാ.......” റാഷിയുടെ നിറഞ്ഞിരിക്കുന്ന കണ്ണൂകൾ കണ്ടവൻ വേവലാതിയോടെ ചോദിച്ചു
“ഇപ്പോ എല്ലാവരും ഉണ്ടായിരുന്നെങ്കി എന്ത് രസാവായിരുന്നല്ലേ .......”
“കഴിഞ്ഞത് ...... കഴിഞ്ഞില്ലേ ......” സലു ഒന്ന് നിർത്തി
“ഇനി അതോർത്ത് കരഞാ നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ” സലു അവനോട് ചൂടായി അകത്തേക്ക് കയറി പോയി
അവൻ ദേശ്യപെടുന്നതവന് സംങ്കടം വരുമ്പോഴാണെന്ന് റാഷിക്കറിയാം ഒരു ചിരിയോടെ അവൻ സലുവിനെ അനുഗമിച്ചു
&&&&&&&&&&&&&&&&&&&&&&&&&&&&&
പിറ്റേന്ന് ഫുട്ബാൾ മാച്ചും കഴിഞ്ഞ് വൈകുന്നേരം കോളേജിൽ നിന്നും വീട്ടിലേക്ക് റാഷിയുടെ മാരുതി സെൻ കാറിൽ തിരിച്ചു പോരുകയായിരുന്നു സലുവും റാഷിയും മിന്നുവും
ഒരു വളവു കഴിഞ്ഞതും പെട്ടന്നാണ് റാഷി അവരുടെ ഭാഗത്തു തന്നെ ഒരു സ്കൂട്ടി നടുറോഡിൽ നിർത്തിയത് കണ്ടത് ഉടനടി ബ്രേക്ക് ചവിട്ടിയിട്ടും കാറ് ചെന്ന് സ്കൂട്ടറിലിടിച്ചു
റാഷി ബ്രേക്ക് പിടിച്ചതു കൊണ്ടു തന്നെ വലിയ അപകടം ഒന്നും സംഭവിച്ചിരുന്നില്ലെങ്കിലും
💬 Comments
View all comments