0%

Chapter Title : ആത്മസഖി 2 [ജിബ്രീൽ]

Author : Kambikathakal Read All Parts 133

സ്കൂട്ടർ മറിഞ്ഞ് അതിലുണ്ടായിരുന്ന രണ്ടു പെൺകുട്ടികൾ നിലത്തേക്കു വീണു റാഷി ഉടനെ വണ്ടി ഒരു ഭാഗത്തേക്ക് ഒതുക്കി ഇറങ്ങി ഒപ്പം സലുവും

“നീ ഇവിടെയിരിക്ക് ഞങ്ങൾ നോക്കിയിട്ട് വരാം .....” കൂടെ ഇറങ്ങാൻ നിന്ന മിന്നുവിനെ സലു തടഞ്ഞു

റാഷിയും സലുവും വീണവരുടെ മുഖം കണ്ടതും അവരൊന്ന് അത്ഭുതപെട്ടു.

വീണു കിടക്കുന്ന രണ്ടു പേർ ഹന്നയും സനയുമായിരുന്നു ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ സലുവും അവരെ എഴുന്നേൽപിച്ചു, റാഷി അവരുടെ സ്കൂട്ടി ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി

രണ്ടു പേരുടെയും കൈയ്യിലും കാൽ മുട്ടിലും ചെറിയ മുറിവുകളുണ്ട് എന്നല്ലാതെ മറ്റു കുഴപ്പമൊന്നും പ്രത്യക്ഷ്യത്തിൽ കാണാനില്ല

“കുഴപ്പമൊന്നുമില്ലല്ലോ .......” സലു ചോദിച്ചു

“എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നത് ” പ്രശ്നമൊന്നുമില്ലെങ്കിലും റാഷിയെ കണ്ടതും ഹന്ന ചൂടാവാൻ തുടങ്ങി

“അതിന് നിങ്ങൾ വണ്ടി റോഡിന്റെ നടുവിൽ കൊണ്ടിട്ടാൽ ഞങ്ങളെന്തു ചെയ്യും ..... ” റാഷിയും ദേശ്യപെട്ടു

അപ്പോഴേക്ക് ആളുകൾ കൂടിയിരുന്നു

“ഞാൻ വണ്ടി സൈഡിലാണ് നിർത്തിയത് ....” ഹന്ന വിട്ടു കൊടുത്തില്ല

ഹന്നയും റാഷിയും പരസ്പരം വഴക്കടിക്കാൻ തുടങ്ങി സലു റാഷിയേയും സന ഹന്നയെയും സമാദാനിപ്പിക്കാൻ നോക്കിയിട്ട് നടക്കുന്നില്ല

ചുറ്റം കൂടിയ ആളുകളിൽ ഭുരിഭാഗവും എന്താണ് നടന്നെതെന്ന് കണ്ടിട്ടില്ലെങ്കിലും പെൺകുട്ടികളുടെ ഭാഗത്തായി നിലയുറപ്പിച്ചിട്ടുണ്ട്

“ഞങ്ങൾക്ക് ആശുപത്രിയുടെയും വണ്ടി ശരിയാക്കാനും പൈസ തന്നട്ട് നിങ്ങൾ പോയാ മതി ” വഴക്കിന്റെ അവസാനം ഹന്ന തീർത്തു പറഞ്ഞു

“സൗകര്യമില്ല ......” ഉടനെ റാഷിയുടെ മറുപടി

“നീ പൈസ കൊടുത്തിട്ട് പോയാ മതി .......” കൂടി നിന്നവരിൽ ഒരുത്തൻ ആളാവൻ മുമ്പോട്ടു വന്നു

”ഇല്ലെങ്കിൽ താനെന്തു ചെയ്യും ......” മറുപടി വീണ്ടും റാഷി തന്നെ പറഞ്ഞു

ദേശ്യത്തോടെ റാഷിയുടെ കോളറിൽ കയറി പിടിക്കാൻ വന്നവനെ സലു തള്ളി വീഴ്ത്തി

“നിർത്ത് .....” വീണവൻ എഴുന്നേറ്റ് അവരുടെ നേരെ ചെല്ലാൻ നിന്നപ്പോഴേക്ക് മിന്നുവിന്റെ അലർച്ച മുഴങ്ങി

നിശബ്ദരായ ആൾകൂട്ടത്തിനിടക്ക് മിന്നു നടന്നു വന്നു

“നിങ്ങളുടെ വണ്ടി എവിടെയായിരുന്നു ......” മിന്നു ഹന്നയോട് ചോദിച്ചു

“റോഡിന്റെ സൈഡിൽ ........ ” മിന്നുവിനെ കണ്ട ഞെട്ടൽ മറച്ച് പിടിച്ച് ഹന്ന കൂസലില്ലാതെ

💬 Comments

View all comments