Chapter Title : ആത്മസഖി 2 [ജിബ്രീൽ]
അവളെ വലിച്ചു നെഞ്ചോട് ചേർത്ത് നിർത്തി കൊണ്ടവൻ അവളെ തല്ലാൻ ലാത്തി ഓങ്ങിയ പോലീസുകാരനെ ചവിട്ടി വീഴ്ത്തി
അവൻ്റെ നെഞ്ചിൽ നിന്നും തല ഉയർത്തി നോക്കിയ ഹന്ന കാണ്ടത് സലുവിൻ്റെ മുഖമാണ്
ഇരുട്ടിൽ വെട്ടം കണ്ട പോലെ അവളുടെ ഉള്ളിൽ ആശ്വാസം നിറഞ്ഞു
തങ്ങളുടെ നേരെ വന്ന അടുത്ത ലാത്തി കൈ കൊണ്ട് തടുത്ത് അത് വീശിയ പോലീസുകാരനെ തള്ളി വീഴ്ത്തി കൊണ്ടവൻ അവളെയും വലിച്ചു കൊണ്ടോടി
ഓടുന്നതിനിടയിൽ പോലീസിൻ്റെ അടി സലുവിൻ്റെ തലക്ക് കൊണ്ടിരുന്നു പക്ഷേ അവനതൊന്നും കാര്യമാക്കാതെ പാഞ്ഞ് അവളെയു കൊണ്ട് കുറച്ച് ദൂരത്തെത്തി
“നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ......" അവനവളോട് ചോദിച്ചു
ചോദ്യത്തിന് മറുപടിയൊന്നും പറയാതെ തൻ്റെ തലയിലേക്ക് നോക്കി നിൽക്കുന്നവളെ കണ്ട് സലു അവൻറെ തലയൊന്ന് തൊട്ടു നോക്കി
തലയിലെ മുറിവിൽ നിന്നും ചോര അവൻ്റെ കയ്യിൽ പറ്റി
“ഇത് കുഴപ്പമൊന്നുമില്ല ........ നീ ഹോസ്റ്റലിലേക്ക് പൊയ്ക്കോ." പോക്കറ്റിൽ നിന്നും ഒരു കർച്ചീഫെടുത്ത് തലയിൽ കെട്ടി
ഒരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തി
“ചേട്ടാ.... ഹോസ്പിറ്റലിലേക്ക് വിട്ടോ...."
അപ്പോഴും അവനെ തന്നെ നോക്കി നിൽക്കുന്ന ഒന്നുമില്ലെന്ന് കണ്ണടിച്ചു കാണിച്ച് അവൻ ഓട്ടോകാരൻ്റെ തോളിൽ തട്ടി പോവാൻ ധൃതി കൂട്ടി
&&&&&&&&&&&&&&&&&&&&&&&&&&&&&&&
ഹോസ്പിറ്റലിൽ എത്തി മുറിവ് കെട്ടി കാഷ്വാലിറ്റിയിലെ ബെഡിൽ ഇരിക്കുമ്പോഴാണ് റാഷിയും മിന്നുവും ഓടി പാഞ്ഞ് വന്നത്
“എന്താടാ ....... എന്തു പറ്റി "റാഷി ചേദിച്ചു
ഓട്ടോയിൽ പോരുന്ന വഴി സലു റാഷിയെ വിളിച്ച് ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞിരുന്നു
രണ്ടു പേരുടേയും മുഖത്തെ പരിഭ്രമം കണ്ട് സലു അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി, മുറിവ്
💬 Comments
View all comments