Chapter Title : ആത്മസഖി 2 [ജിബ്രീൽ]
അത്ര പ്രശ്നമുള്ളതല്ലെന്ന് കാണിച്ച് കൊടുക്കുകയും ചെയ്തു
സലുവിനെ ഇരുത്തിയിട്ടു
ള്ള കിടക്കയിൽ അവന് ഇരുവശത്തുമായി അവർ രണ്ടു പേരും ഇരുന്നു
“ വേദനയുണ്ടോടാ.......” മിന്നു സലുവിൻ്റെ തലയിൽ തൊട്ടു നോക്കി കൊണ്ട് ചോദിച്ചു
“ഇല്ല ടീ ...... തല പൊട്ടിയാ പിന്നെ ഭയങ്കര സുഖമായിരിക്കില്ലേ.....” മറുപടി റാഷിയുടെ അടുത്തു നിന്നാണ് വന്നത്
മിന്നു റാഷിയുടെ തലക്കൊന്ന് കൊടുത്തു കൊണ്ട് സലുവിൻ്റെ തോളിലേക്ക് ചാരി
“ഇപ്പോ എങ്ങനെയുണ്ട്.....” അവരുടെ സംസാരത്തിനിടക്ക് അവിടേക്ക് കടന്നുവന്ന ഡോക്ടർ ചോതിച്ചു
“കുഴപ്പൊമൊന്നുമില്ല........”സലുവിൻ്റെ മറുപടി
“ഇന്നൊരു ദിവസം ഒബ്സർവേഷനിൽ കിടക്കണം നാളെ ഡിസ്ചാർജ് എഴുതാം.... ” ഡോക്ടറവനെ പരിശോധിച്ചു കൊണ്ട് പറഞ്ഞു
ഹോസ്പിറ്റലിലെ അത്യാവശ്യം സൗകര്യമുള്ള ഒരു Alc മുറിയിലായിരുന്നു സലു
സൈനബയോട് വിളിച്ച് അവർ റാഷിയുടെ വീട്ടിലാണെന്നാണ് പറഞ്ഞിട്ടുള്ളത്
വാതിലിലെ മുട്ട് കേട്ട് ഒന്നു മയങ്ങിയിരുന്ന സലു കണ്ണ് തുറന്നു അപ്പോഴേക്ക് മിന്നു പോയി വാതിൽ തുറന്നു കൊടുത്തിരുന്നു. ഭക്ഷണ പൊതികളുമായി റാഷി അകത്തേക്കു കയറി
“ ഉമ്മ വിളിച്ചിരുന്നു, ഞാനൊരു വിധത്തിൽ അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട് ...” റാഷി ബൈസ്റ്റാൻ്റേഴ്സിൻ്റെ കിടക്കയിലേക്ക് ഇരുന്നു
“നാളെ എന്തായാലും ഉമ്മ അറിയും..... ഇന്നിനി ഇപ്പോ ഇതറിഞ്ഞാ ടെൻഷനടിച്ച് ഓടി ഇങ്ങോട്ടു വരാതിരിക്കാനാ ഞാൻ ആരോടും പറയണ്ടാന്നു പറഞ്ഞത് .......” സലു കട്ടിലിൽ എഴുന്നേറ്റിരുന്നു
മറുപടിയായി റാഷി ഒന്നു മൂളി
“നീ എന്താ ചത്ത കോഴിയെ പോലെ ഇരിക്കുന്നത് ” എന്തോ ആലോചിച്ചു ഇരിക്കുന്ന മിന്നുവിനെ ഒന്നു തട്ടി കൊണ്ട് സലു ചോദിച്ചു
“ഒന്നുല്ല...... നീ കഞ്ഞി വാങ്ങിയിട്ടില്ലേ......." ബെഡിൽ നിന്നെഴുന്നേറ്റ് ഭക്ഷണത്തിൻ്റെ കവറുകൾ നോക്കി അവൾ
💬 Comments
View all comments