Chapter Title : ആത്മസഖി 2 [ജിബ്രീൽ]
ചോദിച്ചു
“ കഞ്ഞിയോ ....... ആർക്ക്....? നീ കഞ്ഞിയാണോ കുടിക്കുന്നത് ” റാഷി മിന്നുവിനെ സംശയത്തോടെ നോക്കി
“ അല്ല ഇവന് കഞ്ഞിയല്ലെ കുടിക്കാൻ പറ്റൂ....”
“അവന് ഞാൻ നല്ല ചൂട് പൊറോട്ടയും നല്ല തേങ്ങ കൊത്തിട്ട ബീഫും വാങ്ങിയിട്ടുണ്ട് .....” റാഷി എഴുന്നേറ്റ് ഭക്ഷണത്തിൻ്റെ കവർ തുറന്നു
“ കഞ്ഞി മാത്രം കുടിക്കാൻ ഞാനെന്താ ഇവിടെ ചാവാൻ കിടക്കാ....”സലു മിന്നുവിനെ കൂർപ്പിച്ചു നോക്കി
അവളൊരു ഇളിഞ്ഞ ചിരിയിൽ മറുപടിയൊതുക്കി
രാത്രി ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞ് സലു മരുന്ന് കഴിച്ചതിൻ്റെ ക്ഷീണത്തിൻ മിന്നുവിൻ്റെ മടിയിൽ തല വെച്ച് മയങ്ങിയിരുന്നു
“മിന്നു......”
“മ്മ് ....” സലുവിൻ്റെ തലയിലൂടെ വിരലോടിച്ചു കൊണ്ടവൾ റാഷിയുടെ വിളികേട്ടു
“ ഞാൻ വിചാരിച്ചിരുന്നത് സലു സനയോട് ഇഷ്ടം പറഞ്ഞത് കുറ്റബോധം കൊണ്ടാണെന്നാണ് പക്ഷേ അവന് സനയെ എത്ര ഇഷ്ടമാണെന്ന് ഇന്നെനിക്ക് മനസ്സിലായി”റാഷി സലുവിൻ്റെ മുഖത്തു നോക്കി പറഞ്ഞു നിർത്തി
“അവളെ ഇവന് എന്നെക്കാളുമൊക്കെ ഇഷ്ടമുണ്ടാവോ.....? ” മിന്നുവിൻ്റെ കൈ അപ്പോഴും സലുവിൻ്റെ തലയിലായിരുന്നു
“ആ..... എനിക്കറിയില്ലാ ....” അൽപ നേരം ചിന്തിച്ച് റാഷി ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു
&&&&&&&&&&&&&&&&&&&&&&&&&&&&&&&
കോളേജിലെ പുളിമരചോട്ടിൽ ഇരിക്കുകയായിരുന്നു സലുവും സനയും
“നിനക്കെന്തു പറ്റി........”സലു പറയുന്നതൊന്നും ശ്രദ്ധിക്കാതെ എന്തോ ആലോചിച്ചിരിക്കുന്നവളോടവൻ ചോദിച്ചു
“ഇപ്പോ എങ്ങനെയുണ്ട്........" അവളവൻ്റെ തലയിലേക്ക് ചൂണ്ടി
“എനിക്ക് കുഴപ്പമൊന്നുമില്ല ......” അവൻ കണ്ണടച്ചു കാണിച്ചു
“സ്കോളർഷിപ്പിൻ്റെ ആവിശ്യത്തിനു വേണ്ടി.........”
“നീ എന്തിനാ എല്ലാ കാര്യത്തിനും ഇങ്ങനെ കണ്ണ് നിറക്കുന്നത്, കണ്ണ് തുടക്ക്...... ” അവൾ കലങ്ങിയ കണ്ണുമായി അന്ന് നടന്നത് വിവരിക്കാൻ തുടങ്ങിയപ്പോഴേക്ക് സലു
💬 Comments
View all comments