0%

Chapter Title : ആത്മസഖി 2 [ജിബ്രീൽ]

Author : Kambikathakal Read All Parts 543

അവളെ തടഞ്ഞു

“അത് ....അത് ഞാൻ കാരണമല്ലേ .......” അവൾ വിതുമ്പി കൊണ്ട് പറഞ്ഞു

“ നീയാണേ എൻറെ തലക്ക് തല്ലിയത് ” അവൻറെ മുഖത്ത് ചിരി

അവൻ കളിയാക്കിയതാണെന്ന് മനസ്സിലായ അവളുടെ മുഖം കൂർത്തു

“ നീ ഇങ്ങനെ ഏത് കാര്യത്തിനും കരയാൻ നിക്കരുത് ...... ” സലു അവളുടെ കൈയ്യിലേക്ക് അവൻറെ കൈ ചേർത്തു വെച്ചു

പെട്ടന്നു തന്നെ വിതുമ്പി കൊണ്ടിരുന്ന അവൾ ഞെട്ടി, പ്രേമിക്കാൻ തുടങ്ങിയിട്ട് കുറച്ചായെങ്കിലും അപൂർവമായി പരസ്പരം കാണുന്ന അവർ ഇത് വരെ ദേഹത്ത് തൊട്ടിട്ടില്ലായിരുന്നു

അവളുടെ മുഖത്തെ ഞെട്ടൽ കണ്ട് സലു കൈയ്യെടുത്തു

“നിനക്ക് എന്തെങ്കിലും സങ്കടമുണ്ടോ........" കുറച്ചു സമയമായി നിശബ്ദദയെ ബേദിച്ചു കൊണ്ട് സലു ചോദിച്ചു

“എന്ത് സങ്കടം ........ ”

“നിൻ്റെ മുഖത്ത് എപ്പോഴും കാണുന്നത് പരവേശമായിരുന്നു പക്ഷേ ഇന്ന് ഒരു തരം വേറെയൊരു ഭാവം സങ്കടവും കുറ്റബോധവുമൊക്കെ പോലെ ......”സലു വ്യക്തമാക്കി

“നിനക്ക് തോനുന്നതാവും ........” അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

“ന്നാ ഒക്കെ ” അവനതിന് മറുപടിയും കൊടുത്തു

&&&&&&&&&&&&&&&&&&&&&&&&&&&&&&&

ദിവസങ്ങൾ കടന്നുപോയി അവരെല്ലാം കസെക്കൻ്റിയറിൻ്റെ അവസാനത്തേക്കെത്തിയിട്ടുണ്ടായിരുന്നു, ഹന്നയും റാഷിയും ഇപ്പോ അവരുടെ കോളേജ് പ്രണയം ആസ്വതിക്കുകയാണ് സനക്കിപ്പോഴും പേടി മാറിയിട്ടില്ല സലുവും സനയും പരസ്പരം കാണുന്നത് തന്നെ കുറച്ചായിരുന്നു

അങ്ങനെ ഒരു ദിവസം ഉച്ചക്ക് മിന്നുവും റാഷിയും സലുവും കോളേജ് കാൻ്റീനിൽ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു

കഴിച്ചു കഴിഞ്ഞ റാഷിയും സലുവും കൈ കഴുകി വരാനായി എഴുന്നേറ്റു പോയി മിന്നു അപ്പോഴും കോഴി ബിരിയാണിയുമായി മല്ലിടുകയാണ്

പെട്ടന്ന് കാൻ്റീനിൻ്റെ വാതിൽക്കൽ

💬 Comments

View all comments