0%

Chapter Title : ആത്മസഖി [ജിബ്രീൽ]

Author : Kambikathakal Read All Parts 128

ഇളം പച്ചകളർ പെയിന്റടിച്ച ഒരു വീട്ടിലാണ്

“അമ്മായീ........ ”അവളുള്ളിലേക്കു കയറി ഉറക്ക വിളിച്ചു

“ഞാനിവിടെയുണ്ടെടി പെണ്ണെ .......... ഇങ്ങനെ കിടന്ന് കാറാതെ ” അടുക്കളയിൽ നിന്നും പുറത്തേക്കു വന്ന അവളുടെ അമ്മായി സൈനബ അവളുടെ തലക്ക് കളിയായി ഒന്നു കൊടുത്തു കൊണ്ട് പറഞ്ഞു

“അവനെവിടെ അമ്മായി എണീറ്റില്ലെ ഇതുവരെ ...... ” അടി കിട്ടിയ തലയിൽ പതിയെ ഉഴിഞ്ഞു കൊണ്ട് ചോദിച്ചു

“മുകളിലുണ്ട് ചായ കുടിച്ച് കഴിഞ്ഞ് ഡ്രസ്സ് മാറാൻ കയറിയതാ .......”

“അപ്പോ അവനിതു വരെ റെഡിയായില്ലേ ...... ഇന്നവന്റെ അവസാനമാണ് .......” അവൾ മുകളിലേക്ക് ഓടി കയറാൻ നിന്നപ്പോഴാണ്

ഒരു ലൈറ്റ് ബ്ലൂ ജീൻസും കറുത്ത ഫുൾ സ്ലീവ് ടീ ഷർട്ടും ധരിച്ച് അമീൻ സൽമാൻ എന്ന സലു ഇറങ്ങി വരുന്നത്. ടീ ഷർട്ട് ലൂസാണെങ്കിലും അതിനകത്തുള്ള അവന്റെ ശരീരത്തിന്റെ കരുത്ത് മനസ്സിലാക്കാൻ പറ്റും. അവന്റെ തോളോടപ്പമുളള മുടിയും കറുത്ത കണ്ണുകളും അവന്റെ ഇളം വെള്ള നിറമുള്ള മുഖത്തിന് പ്രത്യേക ശോഭ നൽകിയിരുന്നു

“പോവാം .......” മേശയിൽനിന്നും ചാവി കൈയ്യിലെടുത്തവൻ ചോദിച്ചു

“സൂക്ഷിച്ച് പോണേ.........” അമീൻ തന്റെ വണ്ടിയെടുത്തപ്പോൾ സൈനബ ഓർമിപ്പിച്ചു

അതിന് തലയാട്ടി കൊണ്ടവൻ വണ്ടി മുന്നോട്ടെടുത്തു ........

&&&&&&&&&&&&&&&&&&&&&&&&&&&&&

പണ്ട് കാലത്ത് മലബാർ മുഴുവൻ കോഴിക്കോട് ആസ്ഥാനമാക്കി അടക്കി ഭരിച്ചിരുന്ന രാജാക്കന്മാരായിരുന്നു സാമൂദിരിമാർ

മലപ്പുറത്തെ സമൂദിരിയുടെ സാമന്തന്മാരായി രുന്നു നിലമ്പൂർ കോവിലകം, അവരുടെ പടയ ണികളെ നിയന്ത്രിച്ചിരുന്നതും നയിച്ചിരിന്നതും മാളിയേക്കൽ കുടുംബമായിരുന്നു.

പോർച്ചുഗീസ്കാരോടും ഇഗ്ലീഷുകാരോടും പൊരുതി നിൽക്കുന്നതിൽ സാമൂദിരിക്ക് നിലമ്പൂർ കോവിലകവും മാളിയേക്കൽ കുടുംബവും നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു.

വെള്ളക്കാരോട് തോറ്റ് സാമൂദിരിയുടെ പല സാമന്ത രാജാക്കന്മാറും അടിയറവു പറഞ്ഞെങ്കിലും നിലമ്പൂർ കോവിലകവും മാളിയേക്കൽ കുടുംബവും ധീരമായി ചെറുത്തു നിന്നു . മലബാർ കലാപത്തിന്റെ പരാജയത്തോടെ അവർ ക്ഷീണിച്ചു

അങ്ങനെ ഒരു ദിവസം സ്വന്തം കുടുബത്തിലെ ഒരുത്തന്റെ ചതിയിൽ മാളിയേക്കൽ കുടുംബം സ്വന്തം വീട്ടിൽ വെള്ളക്കാരാൽ കശാപ്പു ചെയ്യപ്പെട്ടു.

അതിൽ നിന്നും ആകെ രക്ഷപെട്ടത് ഒരു പതിനഞ്ചു വയസ്സുകാരൻ മാത്രമായിരുന്നു, മാളിയേക്കൽ അബ്ദുറഹ്മാൻ.

തന്റെ കുടുംബത്തെ ഇല്ലാതാക്കിയ വെളക്കാ രോട് യുദ്ധം

💬 Comments

View all comments