Chapter Title : ആത്മസഖി [ജിബ്രീൽ]
ചെയ്യാൻ വഴി അന്വേഷിച്ചു നടന്ന യവൻ ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃ ഷ്ടനായി ഗാന്ധിജിയുടെ സമരങ്ങളിൽ പങ്കെടുത്തു.
സ്വാതന്ത്ര്യത്തിനു ശേഷം തന്റെ കാമുകി ആയിശയെ വിവാഹം ചെയ്ത് മലപ്പുറത്തിന്റെ മദ്ധ്യഭാഗത്തുള്ള വടക്കാങ്ങരയിലേക്ക് താമസം മാറ്റി.
അബ്ദുറഹ്മാന്റെ ഒരേ ഒരു പുത്രനായിരുന്നു അബ്ദുള്ള. അബ്ദുള്ളക്കും ഭാര്യ ഖദീജക്കും രണ്ട് മക്കളായിരുന്നു ആദ്യത്തേത് സൈനബ രണ്ടാമത്തേത് റഫീഖ്. റഫീഖിന്റെ ജനനത്തോടെ ഖദീജ ഇഹലോകവാസം വെടിഞ്ഞു.
സൈനബക്ക് അവളെ കോളേജിൽ പഠിപ്പിക്കുന്ന അസീസ് എന്ന അധ്യാപകനോട് പ്രണയം.
മകളുടെ ഇഷ്ടം മനസ്സിലാക്കിയ അബ്ദുള്ള അനാഥനായ അസീസിന് മകളെ കൈ പിടിച്ചു കൊടുത്തു.
വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം അവർക്കുണ്ടായ മകനാണ് അമീൻ സൽമാൻ
അതേ ദിവസം തന്നെയാണ് റഫീഖിനും ഭാര്യ മറിയത്തിനും മകൾ അമാന ഫാത്തിമയും ജനിക്കുന്നത്
അമീന് രണ്ട് വയസ്സുള്ളപ്പോൾ ക്ലാസെടുത്തു കൊണ്ടിരിക്കുകയായിരുന്ന അസീസ് കുഴഞ്ഞ് വീണ് മരിച്ചു പോയി
&&&&&&&&&&&&&&&&&&&&&&&&&&&&&
ജെ എസ് എം കൊമേഴ്സ് കോളേജ് , വേങ്ങര എന്നെഴുതിയ വലിയ കാവാടത്തിനുള്ളിലേക്ക് അമീൻ സൽമാൻ അവന്റെ ബൈക്ക് കയറ്റി
പാർക്കിങ്ങിൽ വണ്ടി നിർത്തി മിന്നുവിന്റെ അടുത്തെത്തിയ സലു കാണുന്നത് ചുറ്റിനും നോക്കുന്നവളെയാണ്
“നീ എന്താ ഈ നോക്കുന്നെ ......”
“ ഇന്ന് ഫസ്റ്റ് ഡേയല്ലേ ഇവിടെ റാഗിങ്ങൊന്നും ഇല്ലേ ”
“ ഇപ്പോ ആരും റാഗ് ചെയ്യാത്തതാണോ നിന്റെ പ്രശ്നം ”
“ആരെങ്കിലുമൊക്കെ ഒന്ന് റാഗീതാലല്ലേ ഒരു രസണ്ടാവാ.......” മന്നു ഒരിളം ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു
“നീ തൽക്കാലം ഉള്ള രസം വെച്ച് അഡ്ജസ്റ്റ് ചെയ്യ് ”
“ഡീ......ഇങ്ങ് പോരാൻ നോക്ക് ക്ലാസ് കണ്ടും പിടിക്കണം ”പിന്നേം അവിടെ മുട്ടി തിരിഞ്ഞ് നിൽക്കുന്നവളുടെ കൈ പിടിച്ചു കൊണ്ടവൻ പോയി
“സലൂ.......” കോളേജിന്റെ വരാന്തയിലൂടെ ക്ലാസ് നോക്കി നടക്കുന്ന അവരെയാരോ പുറകിൽ നിന്ന് വിളിച്ചു
മിന്നുവും സലുവും തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്. ഏതോ ഒരു മൊഞ്ചത്തി പെൺകുട്ടിയുടെ കൈ പിടിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വരുന്ന അവരുടെ കൂട്ടുകാരൻ റാഷിദിനെയാണ്
“ഹന്ന ........ എന്റെ ബെസ്റ്റ് ഫ്രണ്ട്സാണ് ഇത് ,സലു പിന്നെ ഇവള് ഇവന്റെ പെങ്ങൾ മിന്നു ” റാഷിദവരെ
💬 Comments
View all comments