Chapter Title : ആത്മസഖി [ജിബ്രീൽ]
ആ പെൺകുട്ടിക്ക് പരിജയപെടുത്തി കൊടുത്തു
“പെങ്ങളല്ല .... കസിൻ ” അടുത്ത നിമിഷം തന്നെ മിന്നു അവനെ തിരുത്തി
“ രണ്ടും ഒന്നു തന്നെ ....., പിന്നെ മക്കളേ ഇതാണെന്റെ ഗേൾഫ്രണ്ട് ഹന്ന” അവൻ ഒരു പുഞ്ചിരിയോടെ ഹന്നയെ ചൂണ്ടി
“ നിന്റെ പഴയ കാമുകിയുല്ലേ അപ്പോ നിന്നെ തെരെഞ്ഞ് ഗേറ്റിന്റെ അവിടെ നിക്കുന്നത് .... ?” മിന്നു അവളുടെ സ്വരത്തിൽ ആശ്ചര്യം നിറച്ചു
“ആര് ...... ആമിനയോ ” റാഷിദിന്റെ മുഖത്ത് വെപ്രാളം
മിന്നു അല്ലായെന്ന് തലയാട്ടി
“പിന്നെ ശ്രുതി ......”
“ഫായില......, നുസൈറ ......, ആരതി ......”
അവൻ പറയുന്ന ഒരോ പേരും തലയാട്ടി മിന്നു നിഷേദിക്കുന്നത് കണ്ടവൻ സലുവിനെ നോക്കി, അവന്റെ മുഖത്തെ ചിരി കണ്ടപ്പോഴാണ് അവനമളി മനസ്സിലായത്
പതിയെ തല തിരിച്ച് ഹന്നെയെ നോക്കിയതും അവന്റെ കൈ ദേശ്യത്തോടെ കുടഞ്ഞെറിഞ്ഞവൾ ഓടി പോയി
അത് കണ്ടതും സലുവും മിന്നുവും പരസ്പരം നോക്കി പൊട്ടി ചിരിച്ചു
“ ഡി രാക്ഷസി നിന്നോട് ഞാൻ എന്ത് തെറ്റാടി ചെയ്തത് ........” അവൻ കലിപ്പായി
“ഒരു സുഖം ....... ” അവളവനെ നോക്കി പല്ലിളിച്ചു കാണിച്ചു
“അവളു പോയാ അവളുടെ ഉമ്മമാനെ നീ വളക്കില്ലേ നിനക്കിതൊക്കെയൊരു വിശയമാണോ ”സലു അവന്റെ തോളിൽ കയ്യിട്ടു കൊണ്ട് ചോദിച്ചു
“ ഉമ്മമാനെ നീ വളച്ചാ മതിയട പട്ടി, എന്റെ രണ്ടാഴ്ചത്തെ കഷ്ടപാടാ ഇവള് ഒറ്റ സെക്കന്റു കൊണ്ട് തീർത്തത് ”
“അവള് പോവട്ട ടാ റാഷി നിന്റെ ലിസ്റ്റില് വേറെയും കുട്ടികള് ഉണ്ടാവോലോ, ഇപ്പോ നിന്റെ രണ്ടാഴ്ച്ച പ്രേമം ബ്രേക്കപ്പായതിന്റെ സങ്കടം തീർക്കാൻ നമുക്ക് ഒരു പപ്സ് കഴിക്കാം .......” മിന്നു വിശാലമായി ചിരിച്ചു കൊണ്ട് പറഞ്ഞു
“നീ പോടീ ഭദ്രകാളി ഞാൻ പോയി അവളെ ഒന്ന് സെറ്റാക്കട്ടെ ......” എന്നു പറഞ്ഞ് റാഷി അവള് പോയ വഴിയെ തിരിഞ്ഞോടി
“മോനെ സലൂ........ ഇന്ന് നമ്മക്ക് ക്ലാസി കയറണോ ....?” അവളൊരീണത്തിലവനോട് ചോദിച്ചു
“ നീ കയറണ്ട ഞാനെന്തായാലും കയറും .....” അവളെ യൊന്ന് കലിപ്പിച്ച് നോക്കിയിട്ട് അവൻ മുന്നോട്ട്
💬 Comments
View all comments