Chapter Title : ആത്മസഖി [ജിബ്രീൽ]
നടന്നു
താൽപര്യംമില്ലെങ്കിലും പിന്നാലെ അവളും
&&&&&&&&&&&&&&&&&&&&&&&&&&&&&
“പുതിയ കോളേജ് എങ്ങനെയുണ്ടായിരുന്നു മക്കളേ ......” രാത്രി മാളിയേക്കൽ തറവാടിന്റെ വലിയ ഹാളിലിരുന്നു മാളിയേക്കൽ കുടുംബ ത്തിലെ എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടി രിക്കുമ്പോഴാണ് അബ്ദുള്ള മിന്നുവിനോടും സലുവിനോടും കോളേജിനെ കുറിച്ച് ചോദിച്ചത്
“നന്നായിരുന്നു ........” സലു ഒറ്റവാക്കിൽ മറുപടി പറഞ്ഞു
“എന്തു പറയാനാ, ഉപ്പപ്പ വല്ല്യേ മെച്ചൊന്നുല്ല.... ഞങ്ങളെ ഒന്ന് റാഗ് ചെയ്യാൻ പോലും ആരുമില്ലന്നേ...... ആകെ ഒരു ചടപ്പ് ”അവൾ ഒരു പരാതി സ്വരത്തിൽ മറുപടി നൽകി
“ ആരെങ്കിലും നിന്നെ റാഗ് ചെയ്തിട്ട് വേണം നിനക്ക് അതിന്റെ പേരിൽ ഒരു തല്ലുണ്ടാക്കാ നല്ലേ ........ ” അവളുടെ ഉമ്മ മറിയം ബീവി അവളെ നോക്കി കണ്ണുരുട്ടി
അത് കേട്ട് മിന്നു തല താഴ്ത്തി ഭക്ഷണത്തി ലേക്ക് ശ്രദ്ധിച്ചു.
“റഫീഖ്....... നാളെ നിലമ്പൂരുള്ള കൂപ്പ് ലേലത്തിന് നീ പോവണം” അബ്ദുള്ള തന്റെ മകൻ റഫീഖിനെ ഓർമ പെടുത്തി
“ ശരി ഉപ്പാ .......”
മാളിയേക്കൽ അബ്ദു റഹ്മാൻ കളരി നടത്തിയും കൃഷി ചെയ്തുമാണ് ജീവിച്ചിരു ന്നത്. മകൻ അബ്ദുള്ള ഉപ്പാന്റെയും മറ്റു പ്രശസ്തരായ പല ഗുരുക്കൻമാരിൽ നിന്നും അടവും വിദ്യയും പഠിച്ചിട്ടുണ്ടെങ്കിലും മരക്കച്ചവടമാണ് തുടങ്ങിയത് പ്രായമായപ്പോ മകൻ റഫീഖും അതിൽ ചേർന്നു
&&&&&&&&&&&&&&&&&&&&&&&&&&&&
ബാത്റൂമിൽ നിന്നും റൂമിലേക്ക് വന്ന റഫീഖ് കാണുന്നത് എന്തോ ചിന്തിച്ച് ബെഡിലിരി ക്കുന്ന അവന്റെ ഭാര്യ മറിയമിനെയാണ്.
“എന്താ മറിയേ ..... നിനക്ക് ഇത്ര ആലോചി ക്കാൻ ”റഫിഖ് ഒരു പുഞ്ചിരിയോടെ അവളുടെ മുഖത്തിനു നേരെ വിരൽ ഞൊടിച്ചു
“വേറെന്ത് നമ്മുടെ മോളുടെ കാര്യം തന്നെ ” അവളുടെ മുഖത്ത് ആശങ്ക
“അവൾക്ക് എന്താ പ്രശ്നം .....അവള് കാരണം ബാക്കിയുള്ളവർക്കല്ലേ പ്രശ്നം ” അവന്റെ മുഖത്തെ ചിരിക്ക് മാറ്റമില്ല
“ നിങ്ങൾക്കൊക്കെ തമാശയാ ........ ഉപ്പ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ, അവളുടെ ജീവൻ പോലും നഷ്ടപെടാൻ സാധ്യതയുള്ള എന്തോ അപകടം അവൾക്ക് സംഭവിക്കാം. അത് കേട്ടിട്ടും നിങ്ങൾക്കെന്താ ഒരു ടെൻഷനില്ലാത്തത് ” അവളുടെ ശബ്ദം ഇടറാൻ തുടങ്ങിയി രുന്നു
“ എന്റെ ടെൻഷന്റെ പങ്കും
💬 Comments
View all comments