0%

Chapter Title : ആത്മസഖി [ജിബ്രീൽ]

Author : Kambikathakal Read All Parts 469

ചിരിച്ചു കൊണ്ട് പറഞ്ഞു

“നീ പോടീ ഭദ്രകാളി ഞാൻ പോയി അവളെ ഒന്ന് സെറ്റാക്കട്ടെ ......” എന്നു പറഞ്ഞ് റാഷി അവള് പോയ വഴിയെ തിരിഞ്ഞോടി

“മോനെ സലൂ........ ഇന്ന് നമ്മക്ക് ക്ലാസി കയറണോ ....?” അവളൊരീണത്തിലവനോട് ചോദിച്ചു

“ നീ കയറണ്ട ഞാനെന്തായാലും കയറും .....” അവളെ യൊന്ന് കലിപ്പിച്ച് നോക്കിയിട്ട് അവൻ മുന്നോട്ട് നടന്നു

താൽപര്യംമില്ലെങ്കിലും പിന്നാലെ അവളും

&&&&&&&&&&&&&&&&&&&&&&&&&&&&&

“പുതിയ കോളേജ് എങ്ങനെയുണ്ടായിരുന്നു മക്കളേ ......” രാത്രി മാളിയേക്കൽ തറവാടിന്റെ വലിയ ഹാളിലിരുന്നു മാളിയേക്കൽ കുടുംബ ത്തിലെ എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടി രിക്കുമ്പോഴാണ് അബ്ദുള്ള മിന്നുവിനോടും സലുവിനോടും കോളേജിനെ കുറിച്ച് ചോദിച്ചത്

“നന്നായിരുന്നു ........” സലു ഒറ്റവാക്കിൽ മറുപടി പറഞ്ഞു

“എന്തു പറയാനാ, ഉപ്പപ്പ വല്ല്യേ മെച്ചൊന്നുല്ല.... ഞങ്ങളെ ഒന്ന് റാഗ് ചെയ്യാൻ പോലും ആരുമില്ലന്നേ...... ആകെ ഒരു ചടപ്പ് ”അവൾ ഒരു പരാതി സ്വരത്തിൽ മറുപടി നൽകി

“ ആരെങ്കിലും നിന്നെ റാഗ് ചെയ്തിട്ട് വേണം നിനക്ക് അതിന്റെ പേരിൽ ഒരു തല്ലുണ്ടാക്കാ നല്ലേ ........ ” അവളുടെ ഉമ്മ മറിയം ബീവി അവളെ നോക്കി കണ്ണുരുട്ടി

അത് കേട്ട് മിന്നു തല താഴ്ത്തി ഭക്ഷണത്തി ലേക്ക് ശ്രദ്ധിച്ചു.

“റഫീഖ്....... നാളെ നിലമ്പൂരുള്ള കൂപ്പ് ലേലത്തിന് നീ പോവണം” അബ്ദുള്ള തന്റെ മകൻ റഫീഖിനെ ഓർമ പെടുത്തി

“ ശരി ഉപ്പാ .......”

മാളിയേക്കൽ അബ്ദു റഹ്മാൻ കളരി നടത്തിയും കൃഷി ചെയ്തുമാണ് ജീവിച്ചിരു ന്നത്. മകൻ അബ്ദുള്ള ഉപ്പാന്റെയും മറ്റു പ്രശസ്തരായ പല ഗുരുക്കൻമാരിൽ നിന്നും അടവും വിദ്യയും

💬 Comments

View all comments