0%

Chapter Title : ആത്മസഖി [ജിബ്രീൽ]

Author : Kambikathakal Read All Parts 137

ദേശ്യത്തോടെ പറഞ്ഞു

“സൗകര്യമില്ല ........” അവളുടെ മറുപടി പെട്ടെന്നായിരുന്നു

“ഡീ .....” അവൻ കലപ്പിൽ അവളെ വിളിച്ചു

“ഒന്ന് പോടാ ..........”

അവനെ പുഛിച്ച് അവിടെ നിന്ന് പോവാൻ നിന്നവളുടെ കൈ പിടിച്ചവൻ നിർത്തിച്ചു

“നീ ഡാൻസ് കളിച്ചിട്ട് പോയാ മതി ......”

“കൈയ്യെടുക്ക് .......” പുഛം നിറഞ്ഞിരുന്ന അവളുടെ മുഖത്ത് ദേശ്യം നിറഞ്ഞു

“ഇല്ലെങ്കി നീ എന്ത് ചെയ്യും......” അവനവളുടെ കയ്യിൽ മുറുക്കി

അടുത്ത നിമിഷം അവളവന്റെ വയറ്റിൽ മുട്ടു കാലു കേറ്റി അതിന്റെ ആഘാതത്തിൽ അവൻ അലറികൊണ്ട് കുനിഞ്ഞു. ഉടനെ തന്നെ മിന്നു അവന്റെ മുഖമടക്കി ഒന്നു കൊടുത്തു

ഒരു നിമിഷം സ്റ്റേജിലുള്ള എല്ലാവരും ഒന്നന്താളിച്ചു പക്ഷേ ഉടനെ തന്നെ സ്റ്റേജിലുണ്ടായിരുന്ന സീനിയേഴ്സ് പ്രതികരിച്ചു അവരിലെ കുറച്ചാളുകൾ അവളെ വളഞ്ഞിരുന്നു.

സലുവും റാഷിയും അവനവളുടെ കൈയ്യിൽ പിടിച്ചപ്പോഴെ സ്റ്റേജ് ലക്ഷ്യമാക്കി ഓടി എത്തിയിരുന്നു.

സലു അവളെ അവന്റെ പുറകിലേക്കു നിർത്തി സീനിയേഴ്സിനെ സമാദാനിപ്പിക്കാൻ ശ്രമിച്ചു, റാഷിയും അവരോട് പറഞ്ഞു നോക്കുന്നുണ്ട്

പക്ഷേ അവരടങ്ങുന്നുണ്ടായിരുന്നില്ല,

“നിർത്ത് .......നിർത്താൻ ........” മൈക്കിലൂടെ കോളേജ് ചെയർമാൻ അഭിനവിന്റെ ശബ്ദമുയർന്നു

സീനിയേഴ്സ് ഒന്നടങ്ങി

അഭിനവ് അവളുടെ അടുത്തേക്കെത്തി. മിന്നുവിന്റെ മുഖത്ത് പേടിയുടെ യാതൊരു ലാഞ്ചനയുമില്ല, അവൾ സലുവിന്റെ കൈ മുറുകെ പിടിച്ചിട്ടുണ്ട് അവളുടെ കണ്ണിൽ വെല്ലുവിളിയാണുണ്ടായിരുന്നത്.

“ നീ ഇവിടെ മനപ്പൂർവം പ്രശ്നമുണ്ടാക്കാൻ വന്നതാണോ ....” അഭിനവ് കുറച്ച് ദേശ്യത്തിൽ ചോദിച്ചു

“അവൾക്കൊരു അബദ്ധം പറ്റിയതാണ് ചേട്ടാ ......” സലു അഭിനവിനൊട് വളരെ താഴ്മയായി പറഞ്ഞു

“നീയല്ല......ഇവൾ മറുപടി പറയട്ടെ....”

“ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കാൻ വന്നതല്ല. എന്റെ കൈയ്യില് പിടിച്ചതു കൊണ്ടാ ഞാൻ തല്ലിയത് ”അവൾ വീറോടെ പറഞ്ഞു

അഭിനവ് കുറച്ച് നേരം നിശബ്ദനായി നിന്നു

“ നിങ്ങള് നിങ്ങളുടെ സീറ്റില് പോയി ഇരിക്ക് ........”

“ഡാ ..... എല്ലാരും വഴി മാറി കൊടുക്ക് ......” അഭിനവവന്റെ സുഹൃത്തുക്കളോടാക്ഞാപിച്ചു

ചുറ്റും കൂടി നിന്നവർക്കും അടികിട്ടിയവന്റേയു മെല്ലാം മുഖത്ത് അമർഷമുണ്ടെങ്കിലും അവർ മാറി കൊടുത്തു

“പരിപാടി നടക്കട്ടെ .......” അഭിനവ് മൈക്ക് ആങ്കർ പെൺകൊച്ചിനു കൊടുത്തു

“ കലാ പരിവാടികളൊക്കെ കഴിഞ്ഞു

💬 Comments

View all comments